വളരെ അനായാസമായി ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു ഓട്ടോഡ്രൈവറാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ താരം. ഇംഗ്ലീഷ് ഭാഷ വിദ്യാസമ്പന്നർക്കും പ്രൊഫഷണലുകൾക്കും മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു എന്ന സ്റ്റീരിയോടൈപ്പുകളെ വെല്ലുവിളിച്ചുകൊണ്ട് ഒരു മഹാരാഷ്ട്രക്കാരൻ ഓട്ടോഡ്രൈവർ ഞെട്ടിച്ചിരിക്കുകയാണ്.
വൈറലായ വീഡിയോയിൽ, പ്രായമായ ഓട്ടോഡ്രൈവർ യാത്രക്കാരനുമായി നന്നായി ഇംഗ്ലീഷിൽ സംസാരിക്കുന്നത് കാണാം. മാത്രമല്ല ഇംഗ്ലീഷ് പഠിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നു. കാരണം ഭാഷയ്ക്ക് ആളുകളെ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകാൻ കഴിയുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിൽ നിന്നാണ് വീഡിയോ പകർത്തിയതെന്ന് ഭൂഷൺ എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവ് പറഞ്ഞു.
വീഡിയോയിൽ ഓട്ടോ ഡ്രൈവർ ഇംഗ്ലീഷിൽ സംസാരിക്കാൻ തുടങ്ങുമ്പോൾ ഭൂഷൺ ഞെട്ടി നോക്കി നിൽക്കുന്നു. ഇംഗ്ലീഷ് അറിയുന്നത് ലണ്ടൻ, പാരീസ്, യുഎസ്എ തുടങ്ങി നിരവധി സ്ഥലങ്ങളിലേക്ക് പോകാൻ ആളുകളെ സഹായിക്കുമെന്നും ഓട്ടോ ഡ്രൈവർ വിശദീകരിച്ചു.
വിദേശ രാജ്യങ്ങളിൽ ആളുകൾക്ക് എങ്ങനെ സംസാരിക്കാമെന്നതിന്റെ ഒരു ഉദാഹരണം നൽകിക്കൊണ്ട് അദ്ദേഹം അത് കൂടുതൽ വ്യക്തമായി പറഞ്ഞു. “അതുകൊണ്ടാണ് ഞാൻ നിങ്ങളോട് പറയുന്നത്, നിങ്ങൾ ഇംഗ്ലീഷ് പഠിക്കുക, നിങ്ങൾ ഇംഗ്ലീഷിൽ സംസാരിക്കുക. ഇതൊരു അന്താരാഷ്ട്ര ഭാഷയാണ്, ”ഡ്രൈവർ ഉറപ്പിച്ചു പറഞ്ഞു. ജൂൺ 25 ന് പങ്കിട്ട വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായി.