കോഴിക്കോട്: നാടിനാകെ പാരിസ്ഥിതിക സന്ദേശം പകരാന്‍ സാധാരണക്കാരുടെ വാഹനമായ ഓട്ടോയെ കൂട്ടുപിടിക്കുകയാണ് ഇംഗ്ലണ്ടില്‍ നിന്നെത്തിയ ഒരുകൂട്ടം വിദേശികള്‍. ഭൂമിയെ അസ്വസ്ഥമാക്കുന്ന പാരിസ്ഥികപ്രശ്നങ്ങള്ക്ക് പരിഹാരം കണ്ടെത്തുന്നതിനാണ് ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചുകൊണ്ട് ഇവര്‍ പ്രചാരണം നടത്തുന്നത്. ഫുട്ബോള്‍ കളിക്കാരനായ ഒലേ ഫിലിപ്സും സുഹൃത്തുക്കളുമാണ് കോഴിക്കോടെത്തിയത്.
ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തിയ 77 പേരാണ് സംഘത്തിലാകെയുളളത്. 84 ഓട്ടോറിക്ഷകളിലാണ് ഇവര്‍ സഞ്ചരിക്കുന്നത്. പാരിസ്ഥിതിക പ്രശ്നങ്ങളില്‍ ശ്രദ്ധയാകര്‍ഷിക്കാന്‍ നടത്തിയിട്ടുള്ള വിത്യസ്ഥമായ അവബോധ പരിപാടികളില്‍ സാധാരണക്കാരുടെ ജീവിതത്തോട് ചേര്‍ന്നുനില്‍ക്കുന്ന ഒന്നാണിത്.
രാജസ്ഥാനിലാണ് രാജ്യന്തര പാരസ്ഥിതിക അവബോധ പരിപാടിയുടെ സമാപനം നടക്കുന്നത്. കൊച്ചിയില്‍ നിന്നും ലഖ്നൗവിലേക്കു പോകുന്നതിന് മദ്ധ്യേയാണ് ഇവര്‍ കോഴിക്കോടെത്തുന്നത്. യാത്രയിലുടനീളം ജനങ്ങളില്‍ നിന്നു ലഭിക്കുന്ന സാമ്പത്തികസഹായം പാരിസ്ഥിതിക പ്രശ്നപരിഹാരത്തിനായി ചെലവിടുമെന്ന് ഒലേ പറഞ്ഞു.