വൃക്ഷങ്ങളും ചെടികളും സംരക്ഷിക്കണമെന്ന സന്ദേശം നൽകി ഓട്ടോയുടെ മുകളിൽ പൂന്തോട്ടം സൃഷ്ടിച്ച് ഓട്ടോ ഡ്രൈവർ. കോൽക്കത്ത സ്വദേശിയായ ഇദ്ദേഹത്തിന്റെ പേര് ബിജയ് പാൽ എന്നാണ്.
“മരങ്ങളെ സംരക്ഷിക്കു, ജീവൻ രക്ഷിക്കു’ എന്ന സന്ദേശം ഓട്ടോയിൽ കുറിച്ച് പ്രകൃതിയോട് കൂടുതൽ ഇണങ്ങി ജീവിക്കുവാൻ എല്ലാവരെയും പ്രേരിപ്പിക്കുകയാണ് ഇദ്ദേഹം. ഓട്ടോയ്ക്കു മുകളിൽ പൂന്തോട്ടം നിർമിച്ചതിനാൽ കൊടും ചൂടുള്ള സമയത്ത് വാഹനത്തിന് അകത്ത് നല്ല തണുപ്പുണ്ടെന്ന് ബിജയ് പറയുന്നു.
ഈ ഓട്ടോ റിക്ഷയുടെ ചിത്രം സോഷ്യൽമീഡിയയിൽ വൈറലായി മാറുകയാണ്. വലിയൊരു സന്ദേശം സമൂഹത്തിന് പകർന്നു നൽകുവാൻ വ്യത്യസ്തമായ മാർഗം സ്വീകരിച്ച ബിജയ് പാലിന് അഭിനന്ദനം അർപ്പിച്ച് നിരവധിയാളുകൾ രംഗത്തെത്തിയിട്ടുണ്ട്.