മണ്ണാർക്കാട്: നടമാളിക റോഡിൽ വാട്ടർ അഥോറിറ്റി പൈപ്പ് സ്ഥാപിച്ച കുഴിയിൽ ഓട്ടോറിക്ഷ കുടുങ്ങി. വീട്ടമ്മയ്ക്ക് പരിക്ക്. അട്ടപ്പാടി സ്വദേശി പ്രേമയ്ക്കാണ് പരിക്കേറ്റത്. നെറ്റിയിൽ മുറിവേറ്റ പ്രേമയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബാംഗമായ ഡ്രൈവർ മധുവിനും പരിക്കുണ്ട്.
അഞ്ചുപേർ യാത്ര ചെയ്ത ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്. അട്ടപ്പാടി കാരറയിൽ നിന്നും മണ്ണാർക്കാട് അൽമ ആശുപത്രിയിലെത്തി തിരിച്ചുപോകുന്പോഴാണ് അപകടം.തെങ്കര സമഗ്ര കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി മണ്ണാർക്കാട് നടമാളിക റോഡിൽ വാട്ടർ അഥോറിറ്റിയെടുത്ത കുഴിയിലാണ് ഓട്ടോറിക്ഷ വീണത്. ഇന്നലെ ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് സംഭവം.