പാലക്കാട്: ഓഗസ്റ്റ് ഒന്ന് മുതൽ മീറ്റർ പ്രവർത്തിക്കാതെ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾ കണ്ടെത്താൻ വ്യാപകമായി പരിശോധന നടത്തുന്നതിന്റെ ഭാഗമായി ഓട്ടോറിക്ഷ ഡ്രൈവർമാർക്കായി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം ബോധവത്കരണ ക്ലാസ്സ് നടത്തി.
മോട്ടോർ വെഹിക്കിൾ ഇൻസ്പെകർ പി.എം അപ്പു ക്ലാസെടുത്തു. രാവിലെ അഞ്ച് മുതൽ രാത്രി 10 വരെ നഗരപരിധിയിൽ മീറ്റർ ചാർജും രാത്രി 10 മുതൽ രാവിലെ അഞ്ച് വരെ മീറ്ററിൽ കാണുന്ന ചാർജും അതിന്റെ പകുതിയും ചേർന്ന തുകയാണ് വാടക നൽകേണ്ടത്. നഗരപരിധിയിൽ നിന്നും പഞ്ചായത്ത് പരിധിയിലേക്കു സർവീസ് നടത്തുന്പോൾ മീറ്ററിലെ തുകയും മിനിമം ചാർജ് ഒഴിച്ചുള്ള ചാർജിന്റെ പകുതിയുമാണ് വാടക നൽകേണ്ടതെന്ന് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ശിവകുമാർ അറിയിച്ചു.