ചാലക്കുടി: മുനിസിപ്പാലിറ്റിയിൽ ഓടുന്ന ഓട്ടോറിക്ഷകൾ മീറ്റർ ഇടാതെയാണ് ഓടുന്നതെന്നും ഉപഭോക്താക്കളിൽനിന്ന് അമിതമായി തുക ഈടാക്കുന്നുവെന്നും പരാതി. പല ഓട്ടോറിക്ഷ ഡ്രൈവർമാരും രാത്രിസമയങ്ങളിൽ മദ്യപിച്ചാണ് ഓട്ടോ ഓടിക്കുന്നതെന്നും അതിനെതിരെ ബന്ധപ്പെട്ടവർ പരിശോധിച്ച് നടപടികൾ സ്വീകരിക്കണമെന്നും താലൂക്ക് കണ്‍സ്യൂമർ പ്രൊട്ടക്്ഷൻ കൗണ്‍സിൽ ആവശ്യപ്പെട്ടു.
ഓണത്തിനോടനുബന്ധിച്ച് ഹോട്ടലുകളിലും കടകളിലും ബേക്കറികളിലും അളവുതൂക്ക വിഭാഗവും ഫുഡ് സേഫ്റ്റി വിഭാഗവും പരിശോധന ശക്തമാക്കണമെന്ന് താലൂക്ക് കണ്‍സ്യൂമർ പ്രൊട്ടക്്ഷൻ കൗണ്‍സിൽ ആവശ്യപ്പെട്ടു. യോഗത്തിൽ പ്രിൻസ് തെക്കൻ അധ്യക്ഷത വഹിച്ചു. അർജുൻ കെ.മേനോൻ, ജോസഫ് വർഗീസ് വെളിയൻ, പി.ടി.റപ്പായി, പുഷ്പാകരൻ തോട്ടുപുറം, പോൾസണ്‍ ആലപ്പാട്ട്, ബിജു തോട്ടാപ്പിള്ളി എന്നിവർ പ്രസംഗിച്ചു.
എംആർപിയിൽ തിരുത്തൽ, തൂക്കത്തിൽ കുറവ്, ബില്ലുകൾ തരാതിരിക്കൽ എന്നിങ്ങനെ വിവിധ ഉപഭോക്തൃ പ്രശ്നങ്ങൾക്ക്, പ്രിൻസ് – 8547339216, ജോസഫ് – 9446370179 എന്നീ നന്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്നും കൗണ്‍സിൽ അറിയിച്ചു.