കൊല്ലം :സിറ്റി പെര്‍മിറ്റ് നമ്പര്‍ കിട്ടിയ കോര്പറേഷന് പരിധിയിലുള്ള ഓട്ടോറിക്ഷകളില്‍ മിനിമം നിരക്കായ 25 രൂപ ക്രമീകരിച്ചിട്ടില്ലാത്തവര്ക്ക് അഞ്ചു മുതല്‍ 17 വരെ തുടര്‍ച്ചയായി പുന:പരിശോധനാ ക്യാമ്പ് നടത്തും. ഇതിന് മുന്നോടിയായി ഇന്നുമുതല്‍ നാലു വരെ കര്‍ബല ജംഗ് ഷനിലെ ഇന്‍കംടാക്സ് ഓഫീസിന് സമീപമുള്ള ലീഗല്‍ മെട്രോളജി ഓഫിസില്‍ ഹാജരാക്കി മീറ്റര്‍ കാലിബ്രേഷനും അറ്റകുറ്റ പണികളും നടത്തേണ്ടതാണ്.
രാവിലെ 10.30 മുതല്‍ വൈകുന്നേരം 4.30 വരെയാണ് അനുവദനീയ സമയം. മുദ്രപതിപ്പിക്കേണ്ട തീയതിയും രേഖാമൂലമുള്ള അനുമതിയും ഇതോടൊപ്പം വാങ്ങണമെന്ന് ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്ട്രോളര് അറിയിച്ചു.