ഓട്ടോ നാം ഒട്ടുമിക്കവരും സാധാരണയായി കാണാറുള്ള ഒരു സവാരി വാഹനമാണല്ലൊ. കാലത്തിനനുസരിച്ച് ഇവയുടെ രൂപത്തിനും നിറത്തിനുമൊക്കെ മാറ്റം വന്നിട്ടുണ്ട്.
എന്നാല്‍ രജിസ്ട്രേഷന് നമ്പര്‍ നമ്പറുകളായതായി ആര്‍ക്കും അറിവില്ല. പക്ഷേ അത്തരമൊരു ഓട്ടോയുടെ ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ കൗതുകമാകുന്നത്. സംഭവം ബംഗളൂരുവിലാണ്.
സുപ്രീത് ജാദവ് എന്നൊരാള്‍ തന്റെ ട്വിറ്ററില്‍ പങ്കുവച്ച ചിത്രത്തിലാണ് ഇത്തരത്തിലൊരു ബഹുരജിസ്ട്രേഷന് നമ്പര്‍ ഓട്ടോ പ്രത്യക്ഷപ്പെട്ടത്. ഇത് വലിയ ചര്‍ച്ചയ്ക്ക് വഴിവച്ചു.
എന്നാല്‍ ഈ ഓട്ടോയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത് ഓല ആപ്പ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട നമ്പരും, റാപ്പിഡോ ആപ്പുമായിട്ടുള്ള നമ്പരും പിന്നെആര്ടിഒ നല്കിയ നമ്പറുമാണ്. ആര്‍ടിഒ നല്കുന്ന നമ്പര്‍ മഞ്ഞയിലും മറ്റുള്ളവ നിറമില്ലാതെയുമാണ് കാണപ്പെട്ടത്.
“ഇത് നിയമപരമാണോ?’ എന്ന ചോദ്യമാണ് പലരുമുയര്ത്തുന്നത്.