ന്യൂഡൽഹി: തങ്ങളുടെ ബെസ്റ്റ് സെല്ലിംഗ് എസ്യുവിയായ സ്കോർപിയോയുടെ ഇലക്ട്രിക് പതിപ്പ് അവതരിപ്പിക്കുമെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. ഇപ്പോൾ ഇലക്ട്രിക് സ്കോർപിയോ പരീക്ഷണഘട്ടത്തിലാണെന്നും അടുത്ത രണ്ടു വർഷത്തിനുള്ളിൽ വിപണിയിലെത്തിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും കമ്പനി അറിയിച്ചു.
രാജ്യത്ത് ഇലക്ട്രിക് വാഹനരംഗത്തേക്കിറങ്ങിയ ആദ്യ കമ്പനിയായ മഹീന്ദ്ര കൂടുതൽ പുതിയ മോഡലുകൾ വിപണയിലെത്തിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഇലക്ട്രിക് വാഹനങ്ങൾ ആഭ്യന്തര-വിദേശ വിപണികളിൽ ഇറക്കുന്നതിനായി മറ്റു കമ്പനികളുമായി മഹീന്ദ്ര ധാരണയായിട്ടുണ്ട്.
ഇപ്പോൾ ഇ2ഒ പ്ലസ്, വെരിറ്റോ ഇലക്ട്രിക്, സൂപ്രോ ഇലക്ട്രിക് എന്നീ മൂന്ന് ഇലക്ട്രിക് മോഡലുകൾ മഹീന്ദ്ര പുറത്തിറക്കുന്നുണ്ട്.