ഓട്ടംനിലച്ച ഓട്ടോറിക്ഷകള്‍ക്കും ചാലക്കുടി ട്രാംവേ റോഡില്‍ സ്റ്റാന്‍ഡ്

fb-autostand
ചാലക്കടി: ട്രാംവേ റോഡില്‍ ഓട്ടംനിലച്ച ഓട്ടോറിക്ഷകളുടെ ഒരു ഓട്ടോ സ്റ്റാന്‍ഡ്. മോട്ടോര്‍ വാഹനവകുപ്പ് ഓഫീസ് സ്ഥിതി ചെയ്യുന്ന സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിന്റെ സമീപത്തുള്ള റോഡിലാണ് ഈ ഓട്ടോ സ്റ്റാന്‍ഡ് രൂപം കൊണ്ടത്. മോട്ടോര്‍ വാഹനവകുപ്പ് പിടികൂടിയ ഓട്ടോറിക്ഷകളാണ് ട്രാംവെ റോഡില്‍ കൊണ്ടുവന്ന് തള്ളിയിരിക്കുന്നത്. വര്‍ഷങ്ങളായി കിടക്കുന്ന ഓട്ടോറിക്ഷകള്‍ പലതും തുരുമ്പെടുത്തു നശിച്ചുകൊണ്ടിരിക്കയാണ്.

ഓട്ടോറിക്ഷകള്‍ മാത്രമല്ല ബസും മിനി ലോറികളുമെല്ലാമുണ്ട്. ബസിനകത്ത് സാമൂഹ്യവിരുദ്ധര്‍ താവളമാക്കിയിരിക്കുകയാണ്.  പട്ടാപകല്‍പോലും ഇതിനകത്ത് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ഓട്ടോറിക്ഷകളില്‍ ഇരുന്ന് മദ്യപാനവും പതിവാണ്. റോഡില്‍നിന്നും ഓട്ടോകള്‍ നീക്കം ചെയ്താല്‍ ഇവിടെ വാഹനങ്ങള്‍ക്ക് ഗതാഗത തടസമില്ലാത്തെ കടന്നുപോകാന്‍ കഴിയും  ട്രാഫിക്  പരിഷ്കരണത്തിന്റെ ഭാഗമായി സ്കൂള്‍  വാടക വരുന്ന വാഹനങ്ങള്‍ മെറ്റഡോര്‍  ഇവിടെ പാര്‍ക്കു ചെയ്യാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ ഇവിടെ പാര്‍ക്കിംഗ് ഓട്ടോകളും മറ്റും ആയതിനാല്‍ സ്കൂള്‍ വാഹനങ്ങള്‍ ഇവിടേക്ക് എത്തുന്നില്ല.

Related posts