ഓട്ടോറിക്ഷ മിനിമം ചാര്‍ജ് 30 രൂപ; ടാക്‌സി 200 രൂപ! ഓട്ടോ, ടാക്‌സി നിരക്കു വര്‍ധനയ്ക്കു ശിപാര്‍ശ; കിലോമീറ്റര്‍ ചാര്‍ജിലും വര്‍ധനവ്

തി​രു​വ​ന​ന്ത​പു​രം: ഓ​ട്ടോ, ടാ​ക്സി നി​ര​ക്കു​ക​ൾ വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് ശി​പാ​ർ​ശ. ജ​സ്റ്റീ​സ് രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ ക​മ്മീ​ഷ​നാ​ണ് നി​ര​ക്ക് വ​ർ​ധ​ന​വ് സം​ബ​ന്ധി​ച്ചു സ​ർ​ക്കാ​രി​നു ശി​പാ​ർ​ശ സ​മ​ർ​പ്പി​ച്ച​ത്.

ഓ​ട്ടോ​റി​ക്ഷ മി​നി​മം ചാ​ർ​ജ് 20 രൂ​പ​യി​ൽ​നി​ന്ന് 30 രൂ​പ​യാ​ക്ക​ണ​മെ​ന്നും ടാ​ക്സി നി​ര​ക്ക് 150 രൂ​പ​യി​ൽ​നി​ന്ന് 200 ആ​ക്ക​ണ​മെ​ന്നു​മാ​ണ് ക​മ്മീ​ഷ​ൻ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. കി​ലോ​മീ​റ്റ​ർ ചാ​ർ​ജി​ലും വ​ർ​ധ​ന​വ് നി​ർ​ദേ​ശി​ക്കു​ന്നു​ണ്ട്.

റി​പ്പോ​ർ​ട്ട് അ​ടു​ത്ത മ​ന്ത്രി​സ​ഭാ യോ​ഗം പ​രി​ഗ​ണി​ച്ചേ​ക്കു​മെ​ന്നാ​ണു സൂ​ച​ന.

Related posts