കോട്ടയം: യാത്രാനിരക്ക് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ ഓട്ടോ-ടാക്സി തൊഴിലാളികൾ 18ന് അർധ രാത്രി മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് ഒാട്ടോ-ടാക്സി ഫെഡറേഷൻ (ബിഎംഎസ്) സംസ്ഥാന ജനറൽസെക്രട്ടറിമാരായ കെ.എൻ.മോഹനൻ, ഗോവിന്ദ് ആർ. തന്പി എന്നിവർ അറിയിച്ചു.
പെട്രോളിയം ഉൽപന്നങ്ങളെ ജിഎസ്ടിയിൽ ഉൾപ്പെടുത്തുക, ഇൻഷ്വറൻസ് പ്രീമിയം വർധന പിൻവലിക്കുക, ലീഗൽ മെട്രോളജി, ആർടിഒ വകുപ്പുകളിലെ ഫീസ് വർധന പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.
ഫെഡറേഷൻ സംസ്ഥാന സമിതിയോഗത്തിൽ ഭാരവാഹികളായ ആർ. രഘുരാജ്, സി.വി. രാജേഷ്, സി. ജ്യോതിഷ്കുമാർ, അനിൽകുമാർ, കെ.വി.ബാബു എന്നിവർ പ്രസംഗിച്ചു.