തുറവൂർ: ഓട്ടോറിക്ഷയ്ക്ക് പിന്നിൽ ടൂറിസ്റ്റ് ബസിടിച്ചു മറിഞ്ഞു ഡ്രൈവറടക്കം രണ്ട് പേർക്ക് പരിക്കേറ്റ സംഭവത്തിൽ കുത്തിയതോട് പൊലീസ് കേസെടുത്തു. ദേശീയപാതയിൽ കുത്തിയതോട് ബസ് സ്റ്റോപ്പിന് വടക്കുവശം ശനിയാഴ്ച രാത്രി 9.30 ഓടെയായിരുന്നു അപകടം.
കുത്തിയതോട് മാർക്കറ്റിൽ വെറ്റിലക്കട നടത്തുന്ന കോടംതുരുത്ത് സ്വദേശി രാജു, ഓട്ടോയിലുണ്ടായിരുന്ന സുഹൃത്ത് അരവിന്ദൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും കൊച്ചിയിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്. കൊല്ലത്തു നിന്നും വിദ്യാർഥികളുമായി ബംഗളുരുവിലേക്ക് വിനോദയാത്ര പോകുകയായിരുന്നു ടൂറിസ്റ്റ് ബസ്.