ഐഎസ്ആര്‍ഒ ചാരക്കേസില്‍ കുറ്റാരോപിതനും വിഎസ്സിയിലെ മുന്‍ ശാസ്ത്രജ്ഞനുമായ നമ്പി നാരായണന്റെ ആത്മകഥ പുറത്തിറങ്ങാന്‍ പോകുന്നു. ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുമായി അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന മുന്‍ ഡിജിപി മാത്യൂസിന്റെ പുസ്തകമിറങ്ങുന്നതിനു പിന്നാലെ നമ്പി നാരായണന്റെ ആത്മകഥ പുറത്തു വരുന്നത് വന്‍ കോളിളക്കം സൃഷ്ടിക്കാന്‍ ഇടയുണ്ട്. ഇംഗ്ലീഷിലും മലയാളത്തിലുമായാണ് പുസ്തകം പുറത്തിറങ്ങുന്നുണ്ട്.ഇംഗ്ലീഷ് പതിപ്പ് എഴുതി തീര്‍ത്തുവെന്നു. പുസ്തകം ഇറങ്ങുന്നതുമായി ബന്ധപ്പെട്ട് കുറച്ച് നിയമവശങ്ങള്‍ ശരിയാകാനുണ്ടെന്നും അതുകൂടി ശരിയായാല്‍ പുസ്തകം അടുത്തമാസം പുറത്തിറങ്ങുമെന്നും നമ്പി നാരായണന് പറഞ്ഞു.
ആത്മകഥയില്‍ ചാരക്കേസുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരമുണ്ടാകുമെന്നും നമ്പി നാരായണന് പറഞ്ഞു. ജെ ചന്ദ്രശേഖരന് എഴുതിയ സ്പൈസ് ഫ്രെം സ്പെയ്സ് എന്ന പുസ്തകത്തില്‍ തനിക്ക് എന്താണ് സംഭവിച്ചതെന്നും കേസിനെ കുറിച്ചുള്ള മുഴുവന്‍ കാര്യങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ പുസ്തകം പ്രകാശനം ചെയത് ദിവസങ്ങള്‍ക്കകം പുസ്തകത്തിന്റെ പകര്‍പ്പുകള്‍ നശിപ്പിക്കപ്പെട്ടു. ഇപ്പോള്‍ ആ പുസ്തകത്തിന്റെ ഓണ്‍ലൈന്‍ പതിപ്പുമാത്രമാണ് വിപണിയിലുള്ളത്.
23 വര്‍ഷത്തിനു മുന്‍പ് കോളിളക്കം സൃഷ്ടിച്ച ഐഎസ്ആര് ഒ ചാരക്കേസ് അന്വേഷണ ഉദ്യോഗസ്ഥന് സിബി മാത്യുവിന്റെ പുസ്തകം നിര്‍ഭയം ഒരു ഐപിഎസ് ഓഫീസറുടെ അനുഭവകുറുപ്പുകള് എന്ന പുസ്തകം ജൂണ്‍ 10 ന് പ്രസിദ്ധീകരിക്കനിരിക്കവെയാണ് നമ്പി നാരായണന്റെ ആത്മകഥ പുറത്ത് വരാന്‍ പോകുന്നത്.ആത്മകഥയ്ക്ക് ഇതുവരെ പേരിട്ടില്ല. എന്തായാലും വരും മാസങ്ങളില്‍ കേരള രാഷ്ട്രീയത്തെ ചൂടുപിടിപ്പിക്കുന്നത് ഈ പുസ്തകമാണെന്നുള്ളതില് സംശയമില്ല.