ഇ​റ​ങ്ങേ​ണ്ട സ്ഥ​ല​ത്ത് ഇ​റ​ക്കാ​തെ ഓ​ട്ടോ​റി​ക്ഷ കു​തി​ച്ചു പാ​ഞ്ഞു;​ സ്വ​യ​ര​ക്ഷ​യ്ക്കാ​യി പു​റ​ത്തേ​ക്ക് ചാ​ടി യു​വ​തി​യു​ടെ ര​ക്ഷ​പെ​ട​ൽ; ഒ​ളി​വി​ൽ​പ്പോ​യ പ്ര​തി​യെ വ​ല​യി​ലാ​ക്കി പോ​ലീ​സ്

അ​ടൂ​ർ: യു​വ​തി​യെ ഓ​ട്ടോ​റി​ക്ഷ​യി​ൽ ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഓ​ട്ടോ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ. പ​ള്ളി​ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് താ​ത്കാലി​ക ജീ​വ​ന​ക്കാ​രി​യാ​യ യു​വ​തി ഭ​യ​ന്ന് ഓ​ട്ടോ​യി​ൽനി​ന്നും പു​റ​ത്തേ​ക്ക് ചാ​ടി​യ​തി​ൽ ഇ​വ​ർ​ക്കു പ​രി​ക്കേ​റ്റു. ഇ​വ​രെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

അ​ടൂ​ർ പ​ള്ളി​ക്ക​ൽ മേ​ക്കു​ന്നു​മു​ക​ൾ അ​ർ​ച്ച​ന ഭ​വ​നി​ൽ ആ​ദ​ർ​ശ് സു​കു​മാ​ര​നെ​ (38) അ​ടൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ന​വം​ബ​ർ നാ​ലി​ന് രാ​വി​ലെ 10.15നാ​ണ് സം​ഭ​വം.

പ​ഴ​കു​ള​ത്തുനി​ന്നു മേ​ക്കു​ന്നു​മു​ക​ൾ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ആ​ദ​ർ​ശ് സു​കു​മാ​ര​ൻ ഓ​ടി​ച്ച ഓ​ട്ടോ​റി​ക്ഷ പ​ഞ്ചാ​യ​ത്ത് ഭാ​ഗ​ത്തേ​ക്ക് പോ​കാ​ൻ ജീ​വ​ന​ക്കാ​രി സ​വാ​രി​ക്കാ​യി വി​ളി​ച്ചു.

തു​ട​ർ​ന്ന് ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​യ​റി​യ യു​വ​തി പ​ഞ്ചാ​യ​ത്തി​നു മു​ൻ​പി​ൽ എ​ത്തി​യ​പ്പോ​ൾ വാ​ഹ​നം നി​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ആ​ദ​ർ​ശ് സു​കു​മാ​ര​ൻ നി​ർ​ത്താ​തെ ഓ​ടി​ച്ചുപോ​യി.

ഇ​തി​ൽ ഭ​യ​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ വേ​ണ്ടി യു​വ​തി ഓ​ട്ടോ​റി​ക്ഷ​യി​ൽനി​ന്നും പു​റ​ത്തേ​ക്ക് ചാ​ടി. തു​ട​ർ​ന്ന് ആ​ദ​ർ​ശ് സു​കു​മാ​ര​ൻ ഓ​ട്ടോ​റി​ക്ഷ നി​ർ​ത്താ​തെ ഓ​ടി​ച്ചു പോ​കു​ക​യാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

ഡി​വൈ​എ​സ്പി സ​ന്തോ​ഷി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ അ​ടൂ​ർ എ​സ്എ​ച്ച്ഒ ശ്യാം ​മു​ര​ളി,എ​സ്ഐ എ.​അ​നീ​ഷ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കേ​സ​ന്വേ​ഷ​ണം ന​ട​ന്ന​ത്.

Related posts

Leave a Comment