ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രു​ടെ സ​ത്യ​സ​ന്ധ​ത​യ്ക്ക് പ​ത്ത​ര​മാ​റ്റ് ; ചെ​രു​പ്പ് വ്യാ​പാ​രി​ക്ക് പ​ണ​വും  ബാ​ഗും തി​രി​കെ ല​ഭി​ച്ചു

വൈ​പ്പി​ൻ: ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രു​ടെ സ​ത്യ​സ​ന്ധ​ത​യി​ൽ മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ സ​ക്കീ​റി​നു ന​ഷ്ട​മാ​യ 6900 രൂ​പ​യും മ​റ്റ് രേ​ഖ​ക​ൾ അ​ട​ങ്ങി​യ ബാ​ഗും തി​രി​കെ ല​ഭി​ച്ചു. ക​ട​ക​ൾ തോ​റും ചെ​രി​പ്പ് വി​ത​ര​ണം ന​ട​ത്തു​ന്ന വ്യാ​പാ​രി​യാ​ണ് സ​ക്കീ​ർ.
ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം.

ഇ​യാ​ളു​ടെ കൈ​യി​ൽ​നി​ന്നു തെ​റി​ച്ചു വീ​ണ പ​ണ​മ​ട​ങ്ങി​യ ബാ​ഗ് ഞാ​റ​ക്ക​ൽ ആ​ശു​പ​ത്രി​പ്പ​ടി ബ​സ് സ്റ്റോ​പ്പി​ൽ കി​ട​ന്ന് ഓ​ട്ടോ സ്റ്റാ​ന്‍​ഡി​ലെ ഡ്രൈ​വ​ർ​മാ​രാ​യ മു​ര​ളി, പ്ര​ശാ​ന്ത് എ​ന്നി​വ​ർ​ക്കാ​ണ് ല​ഭി​ച്ച​ത്. തു​റ​ന്ന് നോ​ക്കി​യ​പ്പോ​ൾ പ​ണം ക​ണ്ട​തി​നെ​ത്തു​ട​ർ​ന്ന് ഇ​വ​ർ ഉ​ട​ൻ ഞാ​റ​ക്ക​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി ബാ​ഗ് എ​സ്ഐ ആ​ർ. ര​ഗീ​ഷ്കു​മാ​റി​നെ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ബാ​ഗി​ലെ വി​ലാ​സം വ​ച്ച് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​തി​നി​ട​യി​ൽ ബാ​ഗ് ന​ഷ്ട​പ്പെ​ട്ട ചെ​രു​പ്പു വ്യാ​പാ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞു. ഉ​ട​മ​യെ തി​രി​ച്ച​റി​ഞ്ഞ​തോ​ടെ പോ​ലീ​സ് ഓ​ട്ടോ​ഡ്രൈ​വ​ർ​മാ​രെ വി​ളി​ച്ച് വ​രു​ത്തി സ്റ്റേ​ഷ​നി​ൽ വ​ച്ച് ബാ​ഗ് ഉ​ട​മ​യ്‌​ക്കു കൈ​മാ​റി.

Related posts