മാന്നാർ: അന്തരീക്ഷത്തിൽ നിന്ന് ജലം ഉത്പാദിപ്പിക്കുന്ന മെഷീൻ പരുമല പള്ളിയിൽ സ്ഥാപിച്ചു. ജലപ്രളയത്താൽ കുടിവെളളം കിട്ടക്കനിയായി മാറിയതോടെയാണ് പുതിയ ഒാട്ടോമാറ്റിക് വാട്ടർ ജനറേറ്റർ ഇവിടെ സ്ഥാപിച്ചത്. അന്തരീക്ഷത്തിൽ നിന്നും സ്വയം ഹൈഡ്രജനും ഓക്സിജനും സ്വീകരിച്ച് വെള്ളമാക്കുന്ന സംവിധാനമാണ് ഈ മെഷീനിൽ ഉള്ളത്.
വളരെ ശുദ്ധമായ ജലമാണ് ഇത്തരത്തിൽ നിർമിക്കുന്നതെന്ന പ്രത്യേകതയും ഉണ്ട്. ഇസ്രയേൽ നിർമിതമായ ഈ മെഷീനിന്റെ വില 60 ലക്ഷമാണ്. ദിനം പ്രതി 10000 ലീറ്റർ വെള്ളം വരെ ഉത്പാദിപ്പിക്കുവാൻ ഈ മെഷീനിലൂടെ കഴിയും.