‘ഓ​ട്ടോ ജി​പി’; വൈറലായ് ഓട്ടോറിക്ഷാ റേസ്

ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ​മാ​രുടെ റേസാണ് ഇപ്പോൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നത്. ഒ​രു നി​ശ്ചി​ത ട്രാ​ക്കി​ൽ മൂ​ന്ന് ഓ​ട്ടോ​റി​ക്ഷകൾ ത​മ്മി​ലു​ള്ള ഓ​ട്ട​മ​ത്സ​ര​മാ​ണ് വീ​ഡി​യോ​യി​ൽ കാ​ണി​ക്കു​ന്ന​ത്.

റെ​ഡ്ഡി​റ്റി​ൽ വൈ​റ​ലാ​കു​ന്ന വീ​ഡി​യോ​യ്ക്ക് ‘ഓ​ട്ടോ ജി​പി’ എ​ന്ന അ​ടി​ക്കു​റി​പ്പു​മുണ്ട്. അ​തേ പേ​രി​ലു​ള്ള യൂ​റോ​പ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പാ​ണി​ത്.

ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യു​മ്പോ​ൾ ഓ​ട്ടം ആ​രം​ഭി​ക്കു​ന്നു. വ​ള​വി​ലൂ​ടെ ഒ​രു ഓ​ട്ടോ ലീ​ഡ് നേ​ടു​ക​യും വി​ജ​യ സ്ഥാനത്തിന് അ​ടു​ത്തേ​ക്ക് നീ​ങ്ങു​ക​യും ചെ​യ്യു​ന്നു.

എ​ന്നി​രു​ന്നാ​ലും, മ​ത്സ​ര​ത്തി​ന്‍റെ അ​വ​സാ​ന ഫ​ലം വീ​ഡി​യോ​യി​ൽ കാ​ണി​ച്ചി​ല്ല. വീ​ഡി​യോ ഉ​ട​ൻ ത​ന്നെ സോഷ്യൽ മീഡിയയിൽ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി.

അ​വ​രി​ൽ പ​ല​രും ഈ ​മ​ത്സ​രം ഒ​രു യ​ഥാ​ർ​ത്ഥ കാ​ര്യ​മാ​യി​രി​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞു.’​ഈ ഓ​ട്ട​മ​ത്സ​രം കാ​ണാ​ൻ ആ​ഗ്ര​ഹ​മു​ണ്ട്. ഇ​ത് എ​വി​ടെ​യാ​ണ് ന​ട​ക്കു​ന്ന​ത്?’ എന്നിങ്ങനെയുള്ള കമന്‍റുകളാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. 

Auto GP 🛺🛺
byu/anshuwuman inindiasocial

Related posts

Leave a Comment