കര്‍ണാടകയിലെ രാമനഗര ജില്ലയില്‍ ആടുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടയാള്‍ പോലീസിന്റെ പിടിയിലായി.
ഓട്ടോ ഡ്രൈവറായ റൂഹിദ് അഹമ്മദാണ് പിടിയിലായത്.
നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് പിറകിലേക്ക് കഴിഞ്ഞ ദിവസം ഇയാള്‍ ആടിനെ കൊണ്ടുപോകുന്നത് സമീര്‍ ഖാന് എന്നയാള്‍ കണ്ടിരുന്നു.
സംശയം തോന്നിയ ഇയാള്‍ റൂഹിദിനെ പിന്തുടര്ന്നു. തുടര്‍ന്ന് ആടിനെ ലൈംഗികമായി പീഡിപ്പിക്കുന്നതു കണ്ട സമീര്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും തെളിവ് സഹിതം പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
പരാതി പുറത്തറിഞ്ഞതിന് പിന്നാലെ പ്രതിക്കെതിരേ നാട്ടുകാര്‍ രംഗത്തുവന്നു. അറസ്റ്റ് ചെയ്ത പ്രതിയെ ജ്യൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി പോലീസ് അറിയിച്ചു.