തമിഴ്നാട്ടില്‍ മാറ്റത്തിന്റെ വെളിച്ചം വീശി ഓട്ടോക്കാരന് മേയര്‍ സ്ഥാനത്തേക്ക്. 42 കാരനായ ഓട്ടോറിക്ഷാ ഡ്രൈവറാണ് കുംഭകോണം കോര്‍പ്പറേഷന്റെ മേയറാകാന്‍ ഒരുങ്ങുന്നത്.
333 വര്‍ഷത്തെ ചെന്നൈ കോര്‍പ്പറേഷന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിതാ മേയറെ ലഭിച്ചത് കഴിഞ്ഞിടെയാണ് ഇതിനു പിന്നാലെയാണ് അടുത്ത ചരിത്രം പിറന്നിരിക്കുന്നത്.
ഡിഎംകെ സഖ്യത്തിലുള്ള കോണ്‍ഗ്രസിന് കുംഭകോണം മേയര്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനുള്ള അവസരം ലഭിച്ചതോടെയാണ് ഓട്ടോഡ്രൈവറായ കെ ശരവണനെ കോണ്‍ഗ്രസ് മേയര്‍ സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്.
പരമ്പരാഗത കോണ്‍ഗ്രസ് കുടുംബത്തില്‍ നിന്നുമുള്ള അംഗമായ ശരവണന് ആദ്യമായാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.
കുംഭകോണം ടൗണിലെ തൂക്കംപാളയം തെരുവില്‍ വാടക വീട്ടിലാണ് ശരവണന് താമസിക്കുന്നത്. സാധാരണ കുടുംബത്തില്‍ നിന്നുള്ളയാളാണ് ശരവണന്.
കഴിഞ്ഞ എട്ട് വര്‍ഷമായി ഓട്ടോറിക്ഷ ഓടിച്ചാണ് കുടുംബം പുലര്‍ത്തുന്നത്. ഇതിനിടെ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ 17ാം വാര്‍ഡില്‍ നിന്നുമാണ് ശരവണന് തെരഞ്ഞെടുക്കപ്പെട്ടത്.
മേയര്‍ സ്ഥാനത്ത് എത്തിയാല്‍ പുതുതായി നവീകരിച്ച കുംഭകോണം കോര്‍പ്പറേഷന്റെ ആദ്യ മേയറാകും ശരവണന്.
48 അംഗ കൗണ്‍സിലില്‍ തന്റെ പാര്‍ട്ടിക്ക് രണ്ട് അംഗങ്ങള്‍ മാത്രമേയുള്ളൂവെങ്കിലും, ഡിഎംകെ അംഗങ്ങളുടെ സഹകരണത്തോടെ നഗരസഭയെ നന്നായി നയിക്കാന്‍ തനിക്ക് കഴിയുമെന്ന് ശരവണന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.