വാഹന പരിശോധനയുടെ ഭാഗമായി ഓട്ടോറിക്ഷ തടഞ്ഞ പോലീസുകാരൻ അതിലെ യാത്രക്കാരുടെ എണ്ണം കണ്ടു ഞെട്ടി, 19 പേർ! ഒരു മിനി ബസിൽ കയറുന്ന ആളെ കയറ്റിയ സിഎൻജി ഓട്ടോ ഡ്രൈവറെ പോലീസ് കൈയോടെ അറസ്റ്റ് ചെയ്യുകയുംചെയ്തു.
ഉത്തർപ്രദേശിലെ ഝാൻസിയിൽ ബറുജാഗർ പോലീസ് സ്റ്റേഷൻ പരിധിയിലാണു സംഭവം. സംഭവത്തിന്റെ വീഡിയോ വിവിധ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറി.
പോലീസ് ഓട്ടോറിക്ഷയ്ക്കു കൈകാണിച്ചു നിർത്തുന്നതും പരിശോധിക്കുന്നതും യാത്രക്കാരുടെ എണ്ണം തിട്ടപ്പെടുത്തുന്നതുമെല്ലാം ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. ഡ്രൈവർ ഉൾപ്പെടെ നാലുപേർക്കു മാത്രം സഞ്ചരിക്കാവുന്ന ഓട്ടോറിക്ഷയിൽ ഇതെങ്ങനെ സാധിച്ചു എന്ന ചോദ്യമാണു വീഡിയോ കണ്ടവർ ഏറെയും ഉന്നയിച്ചത്. ഓട്ടോറിക്ഷയുടെ സീറ്റിൽ വ്യത്യാസം വരുത്തി കൂടുതൽ യാത്രക്കാരെ കയറ്റുന്നത് ഉത്തരേന്ത്യൻ നഗരങ്ങളിൽ സാധാരണകാഴ്ചയാണെന്നും ചിലർ കുറിച്ചു.വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.