കോഴിക്കോട്: നവംബര്‍ ഒമ്പതുമുതല്‍ ബസ് ഉടമകള്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നതിന് പിന്നാലെ സംസ്ഥാനത്തെ ഓട്ടോ തൊഴിലാളികളും സമരമുഖത്തേക്ക്.
പെട്രോള്‍, ഡീസല്‍ വിലവര്‍ധനയ്ക്ക് ആനുപാതികമായി ഓട്ടോ ചാര്‍ജ് വര്‍ധിപ്പിക്കുക, ഇലക്ട്രിക് ഓട്ടോ സര്‍വീസ് സംബന്ധിച്ച ആര്‍ടിഎ ഉത്തരവ് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഓട്ടോ തൊഴിലാളികള്‍ ഒമ്പതിന് കളക്ടറേറ്റ് മാര്‍ച്ച് നടത്തും.
ഓട്ടോ ടാക്സി ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്സ് യൂണിയന് (സിഐടിയു) നേതൃത്വത്തിലാണ് മാര്‍ച്ച്. തുടര്‍ന്നും തീരുമാനമായില്ലെങ്കില്‍ സമരം നടത്താനാണ് തീരുമാനം.
അതേസമയം ടിക്കറ്റ് ചാര്‍ജ് വര്ധിപ്പിക്കണമെന്നാശ്യപ്പെട്ട് ബസുടമകളും സമരം നടത്തുന്നതോടെ പൊതുഗതാഗതത്തെ ആശ്രയിക്കുന്നവര്‍ക്ക് ഇനി ദുഷ്കരമായ നാളുകളാണ്.
അതേസമയം നിലവിലെ അവസ്ഥയില്‍ ചാര്‍ജ് വര്‍ധിപ്പിച്ചാല്‍ അത് യാത്രക്കാരുടെ അമര്‍ഷത്തിനും കാരണമാകും. ഈ സാഹചര്യം കൂടി പരിഗണിച്ചായിരിക്കും തീരുമാനമെടുക്കുക.
ഓട്ടോ സമരത്തിന് മുന്നോടിയായി വെള്ളി, ശനി ദിവസങ്ങളില്‍ യൂണിയന് സിറ്റി കമ്മിറ്റി ആഭിമുഖ്യത്തില്‍ പ്രചാരണ ജാഥ സംഘടിപ്പിക്കും.