കാട്ടാക്കട : രാത്രിയിൽ ഓട്ടോ മോഷ്ടിച്ച് കുളത്തിൽ ഇട്ടതായി പരാതി. പൂവച്ചൽ സ്വദേശി ലത്തീഫിന്റെ ഒാട്ടോറിക്ഷയാണ് കുളത്തിൽ നിന്ന് കണ്ടെത്തിയത്.
വണ്ടി ഓടിക്കുന്ന നസീർ യാത്ര അവസാനിപ്പിച്ചശേഷം ഓട്ടോ ബുധനാഴ്ച രാത്രി 11 ന് പൂവച്ചൽ കൊണ്ണിയൂർ ഭാഗത്തുള്ള ഐസ്ക്രീം പാർലറിന്റെ സമീപത്ത് പാർക്ക് ചെയ്തിരുന്നു.
ഇന്നലെ രാവിലെ വന്നു നോക്കുമ്പോൾ ഓട്ടോറിക്ഷാ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ ഓഡിറ്റേറിയത്തിന് അടുത്തുള്ള മണിയൻചിറ കുളത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
സമീപത്തെ കടകളിലുള്ള സിസിടിവി കാമറകൾ പരിശോധിച്ചെങ്കിലും ഓട്ടോയുമായി ബന്ധപ്പെട്ട ദ്യശ്യങ്ങൾ ലഭിച്ചില്ല.
പൂവച്ചൽ ഭാഗത്തെ കഞ്ചാവ് ലോബിയാണ് ഇതിനു പിന്നിലെന്ന് നാട്ടുകാരും ഓട്ടോ ഉടമ ലത്തീഫും പറഞ്ഞു.മുൻപ് ഇത്തരത്തിൽ ഇരുചക്രവാഹനങ്ങൾ അടക്കം കവർച്ചചെയ്യാൻ ശ്രമിച്ചിരുന്നുവെന്ന് ഇവർ പറയുന്നു.