കൊച്ചി: നടിയെ ആക്രമിച്ച കേസിൽ താൻ പറഞ്ഞ “മാഡം’ കാവ്യാ മാധവനാണെന്ന സുനിയുടെ വെളിപ്പെടുത്തലിൽ വേണ്ടി വന്നാൽ സുനിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് ആലൂവ റൂറൽ എസ്പി എ.വി. ജോർജ്. ഇക്കാര്യത്തിൽ അന്വേഷണ സംഘം കൂടിയാലോചിച്ച് തീരുമാനമെടുക്കും.
കേസിലെ എല്ലാ തെളിവുകളും കൃത്യമായി പഠിച്ച ശേഷം കുറ്റപത്രം സമർപ്പിക്കുമെന്നും എ.വി. ജോർജ് പറഞ്ഞു.ബുധനാഴ്ച എറണാകുളം സിജെഎം കോടതിയിൽ ഹാജരാക്കൻ എത്തിച്ചപ്പോഴായിരുന്നു താൻ പറഞ്ഞ “മാഡം’ കാവ്യാ മാധവനാണെന്ന് സുനി വെളിപ്പെടുത്തിയത്.
ദിലീപിന് പുറമേ കേസിൽ മറ്റൊരു പ്രധാനി കൂടിയുണ്ടെന്നും താൻ മാഡമെന്നാണ് അവരെ വിളിക്കുന്നതെന്നും സുനി നേരത്തെ വെളിപ്പെടുത്തിയിരുന്നു. റിമാൻഡിൽ കഴിയുന്ന വിഐപി തന്നെ മാഡത്തിന്റെ പേര് പറയട്ടെ എന്നായിരുന്നു സുനിയുടെ നിലപാട്.