പാലക്കാട്: പാലക്കാട് കോൺഗ്രസിൽ പൊട്ടിത്തെറി. കോൺഗ്രസിനെതിരെ പരസ്യ വിമർശനവുമായി മുൻ ഡിസിസി അധ്യക്ഷനും മുൻ ആലത്തൂർ എംഎൽഎയുമായ എ.വി.ഗോപിനാഥ് രംഗത്തെത്തി.
മരിക്കുന്നത് വരെ കോൺഗ്രസാകുമെന്ന് പ്രവചിക്കാനാവില്ലെന്ന് ഗോപിനാഥ് പറഞ്ഞു. കോൺഗ്രസിൽ ആരോടും കടപ്പാടില്ല.
അഞ്ച് കൊല്ലം തന്നെ ഒരു കോൺഗ്രസുകാരനും വിളിച്ചില്ല. തന്നെ ഉപേക്ഷിച്ചവരെ തനിക്കും ഉപേക്ഷിക്കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് ഷാഫി പറമ്പിലിനെതിരെ എ.വി.ഗോപിനാഥ് മത്സരിച്ചേക്കുമെന്നാണ് വിവരം.അതേസമയം, ഗോപിനാഥിനെ പിന്തുണക്കുന്ന കാര്യത്തിൽ സിപിഎം ഇന്ന് തീരുമാനം എടുക്കും.