തുറവൂർ: അന്ധകാരനഴി വിനോദസഞ്ചാര കേന്ദ്രത്തിനോടുള്ള അവഗണന തുടരുന്നു.. തദ്ദേശീയരും വിദേശികളുമായ ആയിരക്കണക്കിന് ആളുകൾ എത്തുന്ന ഈ വിനോദ സഞ്ചാര കേന്ദ്രം ആരും തിരിഞ്ഞ് നോക്കാത്ത അവസ്ഥയാണ്. ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച കെട്ടിടങ്ങളും, നടപ്പാത, കൈവരികൾ, വാക് വേ തുടങ്ങിയവ നശിച്ച അവസ്ഥയിലാണ് .
നടപ്പാതയിൽ പാകിയ ടൈലുകൾ പല സ്ഥലങ്ങളിലും പൊട്ടി തകർന്നു കിടക്കുകയാണ്, വാക്ക് വേയുടെ ഇരുമ്പു പൈപ്പുകൾക്കൊണ്ടുള്ള കൈവരികാൾ പൂർണ്ണമായും തുരുമ്പുകയറി നശിച്ച അവസ്ഥയാണു്. ഇവിടുത്തെ മത്സ്യ ലേല ഹാളിന്റെയും, റസ്റ്ററന്റ് കെട്ടിടത്തിന്റെ മേൽക്കുര തകർന്ന അവസ്ഥയാണ്.
ഇതിൽ റസ്റ്ററന്റിനായി നിർമിച്ച കെട്ടിടത്തിന്റെ ഇരുമ്പു മേൽക്കുര പൂർണമായി തകർന്നതിനെ തുടർന്ന് പൊളിച്ചു മാറ്റിയിരുന്നു. മേൽക്കുര വാർക്കാൻ എന്ന പേരിലാണ് ഒരു വർഷം മുമ്പ് ഇത് പൊളിച്ചു മാറ്റിയത്. ഇപ്പോൾ മഴയും വെയിലും കൊണ്ടു ഈ കെട്ടിടം പൂർണമായും നശിച്ച അവസ്ഥയാണ്.
ഡിടിപിസിയുടെ നിയന്ത്രണത്തിലാണ് വിനോദസഞ്ചാര കേന്ദ്രം. ഇതിന്റെ വികസനത്തിനായി ഡിറ്റി പിസി വൻ പദ്ധതികൾ പ്രഖ്യപിച്ചിരുന്നുവെങ്കിലും അതെല്ലാം ജലരേഖയാവുകയായിരുന്ന. ഒരു മന്ത്രി പ്രതിനിധീകരിക്കുന്ന പ്രദേശമായിട്ടും അന്ധകാരനഴി വിനോദസഞ്ചാര കേന്ദ്രത്തോടുള്ള അവഗണതുടരുന്നതിൽ പ്രതിഷേധം ശക്തമാകുകയാണ്.