പാലക്കാട്: മിന്നൽ പ്രളയത്തിൽ അകപ്പെട്ട വൈദ്യസഹായം വേണ്ടവർക്ക് ആശ്വാസമായി നെന്മാറ അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്. ജില്ല മെഡിക്കൽ ഓഫീസും, അവൈറ്റിസും സംയുക്തമായാണ് ഒലവക്കോട് എം. ഇ. എസ് സ്ക്കൂളിൽ ക്യാന്പ് നടത്തുന്നത്.
എമർജൻസി ഡോക്ടർമാരും സ്പെഷ്യലിസ്റ്റുകളും അടങ്ങുന്ന ഡോക്ടർമാരുടെ സംഘം, നേഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫും അടങ്ങുന്ന വിദഗ്ധ സംഘം ഇവിടെയുണ്ട്. അത്യാധുനികസൗകര്യങ്ങളോട് കൂടിയ മൊബൈൽ ഐ.സി.യു, അടിയന്തിര ചികിത്സകൾ, മരുന്നുകൾ എന്നിവയും സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്.
ധോണി, മലന്പുഴ, ശേഖരീപുരം,പുത്തൂർ,ഒലവക്കോട്, അകത്തേത്തറ, കൽപ്പാത്തി, കല്ലേക്കുളങ്ങര, ആണ്ടിമഠം തുടങ്ങിയപ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ പ്രളയത്തിൽ അകപ്പെട്ടവർക്ക് അടിയന്തര സഹായങ്ങളാണ് ക്യാന്പിൽ ലഭ്യമാക്കുകയെന്ന് ജില്ലാ കളക്ടർ ഡി. ബാലമുരളി അറിയിച്ചു.
ജില്ലാ ഭരണകൂടം, ജില്ലാ മെഡിക്കൽ ഓഫീസ്എന്നിവരുമായി സഹകരിച്ച്പ്രവർത്തിക്കുമെന്നും അടിയന്തരവൈദ്യ സഹായം ഉറപ്പാക്കുമെന്നും അവൈറ്റിസ് ഡയറക്ടർമാരായ ജ്യോതി പാലാട്ടും, ശാന്തിപ്രമോദും അറിയിച്ചു. അവൈറ്റിസ് സി. ഇ. ഒ പി. മോഹനകൃഷ്ണന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം അടിയന്തിര വൈദ്യ സഹായം, തുടർചികിത്സ എനിക്കിവയ്ക്ക് എല്ലാസൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
ഡിഎംഒ ഡോ. കെ. പി.റീത്ത, റവന്യു ഡിവിഷണൽ ഓഫീസർഎന്നിവർ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി. അവൈറ്റിസ് സി ഇ. ഒ അജയ് ശങ്കർ, ഡോ. പ്രവീഷ്, ഡോ. സൗമ്യ സരിൻ, ഡോ. വസന്ത്, ഡോ. തോമസ് ഗ്രിഗറി എന്നിവർ ക്യാന്പ് ഏകോപിപ്പിച്ച് രംഗത്തുണ്ട്.