മുംബൈ: മഹാരാഷ്ട്രയിൽ വെടിവച്ചു കൊന്ന നരഭോജിക്കടുവ “അവ്നി’യുടെ മക്കളിൽ ഒരാളെ കണ്ടെത്തി. അവ്നിയുടെ കുഞ്ഞിനെ കഴിഞ്ഞ ദിവസം വനം വകുപ്പ് അധികൃതരാണ് കണ്ടെത്തിയത്. ഇതിനെ പെഞ്ച് ദേശീയോദ്യാനത്തിലേക്ക് കൊണ്ടുപോയി.
സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അവ്നിയെ വെടിവച്ചു കൊലപ്പെടുത്തിയത്. ടി1 എന്ന ഔദ്യോഗിക പേരില്‍ അറിയപ്പെടുന്ന അവ്നിയുടെ ആക്രമണത്തില്‍ പതിമൂന്ന് കര്‍ഷകര്‍ കൊല്ലപ്പെട്ടതായാണ് കണക്കാക്കപ്പെടുന്നത്. അവ്നിക്ക് പത്ത് മാസം പ്രായമുള്ള രണ്ടു കുഞ്ഞുങ്ങൾ ഉണ്ടായിരുന്നു.