അവാസ്‌കുലര്‍ നെക്രോസിസ് ! ബ്ലാക് ഫംഗസിനു ശേഷം കോവിഡ് മുക്തരെ തേടി മറ്റൊരു രോഗം കൂടി; അതീവ മാരകമായ ഈ രോഗത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഇങ്ങനെ…

കോവിഡ് ഭേദമായിട്ടും കോവിഡാനന്തര രോഗങ്ങളാണ് പലരുടെയും ജീവനെടുക്കുന്നത്. മാരക കോവിഡാനന്തര രോഗമായ ബ്ലാക് ഫംഗസ് നിരവധി ജീവനുകളാണെടുത്തത്.

ഇപ്പോഴിതാ മറ്റൊരു ഗുരുതര കോവിഡാനന്തര രോഗം കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. അസ്ഥികോശങ്ങള്‍ നശിക്കുന്ന ഗുരുതര രോഗമാണ് മുംബൈയില്‍ കണ്ടെത്തിയത്.

മൂന്ന് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. വരും മാസങ്ങളില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമോ എന്ന ആശങ്കയിലാണ് ഡോക്ടര്‍മാര്‍.

കോവിഡ് രണ്ടാം തരംഗത്തിന്റെ മൂര്‍ധന്യത്തില്‍ കൂടുതല്‍ ബ്ലാക്ക് ഫംഗസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് രാജ്യത്ത് ആശങ്ക വര്‍ധിപ്പിച്ചിരുന്നു. മരണസാധ്യത കൂടുതലാണ് എന്നതാണ് ബ്ലാക്ക് ഫംഗസ് രോഗത്തെ ഭയക്കാന്‍ മുഖ്യകാരണം.

ഇതിന് പിന്നാലെയാണ് ആഴ്ചകള്‍ക്ക് ഇപ്പുറം മറ്റൊരു ഗുരുതരരോഗം കോവിഡ് വന്നവര്‍ക്കിടയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അവാസ്‌കുലര്‍ നെക്രോസിസ് എന്ന അസ്ഥികോശങ്ങള്‍ നശിക്കുന്ന രോഗാവസ്ഥയാണ് മൂന്ന് രോഗികളില്‍ കണ്ടെത്തിയത്.

ബ്ലാക്ക് ഫംഗസ് പോലെ സ്റ്റിറോയിഡ് കൂടുതലായി ഉപയോഗിക്കുന്നവര്‍ക്കിടയില്‍ രോഗം വരാന്‍് സാധ്യത കൂടുതലാണ്. കോവിഡ് ചികിത്സയ്ക്ക് സ്റ്റിറോയിഡ് ഉപയോഗിക്കുന്നുണ്ട്.

കോവിഡ് ഭേദമായി രണ്ടുമാസത്തിന് ശേഷം അവാസ്‌കുലര്‍ നെക്രോസിസ് ബാധിച്ച 40കാരന്‍ ചികിത്സ തേടി എത്തിയതായി ഹിന്ദുജ ആശുപത്രി അറിയിച്ചു.

തുടയെല്ലില്‍ കടുത്ത വേദനയുമായാണ് ചികിത്സ തേടിയെത്തിയത്. ലക്ഷണങ്ങള്‍ വച്ച് രോഗം ഇതാണ് എന്ന് തിരിച്ചറിയുകായയിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

കോവിഡ് ഭേദമായി ആറു മുതല്‍ ഒരു വര്‍ഷത്തിനിടെ ഈ രോഗം വന്നേക്കാമെന്നതാണ് ആശങ്ക ജനിപ്പിക്കുന്നത്. സ്റ്റിറോയ്ഡിന്റെ അമിത ഉപയോഗമാണ് ഇതിലേക്ക് നയിക്കുക.

തുടക്കത്തില്‍ തന്നെ രോഗനിര്‍ണയം നടത്തിയാല്‍ എളുപ്പം അസുഖം ഭേദമാക്കാന്‍ സാധിക്കും. അങ്ങനെയങ്കില്‍ ശസ്ത്രക്രിയ ഒഴിവാക്കാം. അസ്ഥികളിലേക്ക് താത്കാലികമായോ പൂര്‍ണമായോ രക്തയോട്ടം നിലയ്ക്കുന്നതാണ് അവസ്ഥ.

അസ്ഥികോശങ്ങള്‍ നശിക്കുന്നതോടെ അസ്ഥികളുടെ പ്രവര്‍ത്തനം നിലയ്ക്കാം. സന്ധികളെയും ഇത് ബാധിക്കാം.സന്ധിവേദനയാണ് ഇതിന്റെ മുഖ്യലക്ഷണം.

സ്റ്റിറോയിഡുകളുടെ ദീര്‍ഘകാലമായ ഉപയോഗത്തിന് പുറമേ പരിക്ക്, പൊട്ടല്‍, രക്തക്കുഴലുകള്‍ക്ക് തകരാര്‍ സംഭവിക്കല്‍ എന്നി കാരണങ്ങള്‍ കൊണ്ടും അവാസ്‌കുലര്‍ നെക്രോസിസ് സംഭവിക്കാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

Related posts

Leave a Comment