കോട്ടയം ജില്ലയിൽ വെള്ളിയാഴ്ച നിയന്ത്രിത അവധി; വെള്ളിയാഴ്ചത്തെ അവധിക്ക് പകരം മറ്റൊരു പ്രവൃത്തി ദിവസമുണ്ടാകുമെന്ന് കലക്ടർ

കോട്ടയം: കനത്ത മഴയും വെള്ളപ്പൊക്കവും കാരണം കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജില്ലാ കളക്ടർ നിയന്ത്രിത അവധി പ്രഖ്യാപിച്ചു.

ജില്ലയിലെ കോട്ടയം, വൈക്കം താലൂക്കുകളിലേയും ചങ്ങനാശേരി താലൂക്കിലെ ചങ്ങനാശേരി മുനിസിപ്പാലിറ്റി, വാഴപ്പള്ളി, കുറിച്ചി, തൃക്കൊടിത്താനം, പായിപ്പാട്, മാടപ്പള്ളി പഞ്ചായത്തുകളിലെയും മീനച്ചിൽ താലൂക്കിലെ കിടങ്ങൂർ പഞ്ചായത്തിലേയും പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന എല്ലാ സ്കൂളുകള്‍ക്കും വെള്ളിയാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

എന്നാൽ സർവകലാശാല പരീക്ഷകൾക്കും മറ്റ് പരീക്ഷകൾക്കും അവധി ബാധകമായിരിക്കില്ല. വെള്ളിയാഴ്ചത്തെ അവധിക്ക് പകരം മറ്റൊരു പ്രവൃത്തി ദിവസമുണ്ടാകുമെന്നും തീയതി പിന്നീട് അറിയിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്.

Related posts