പാലക്കാട് നവകേരളാസദസിൽ പങ്കെടുത്ത കാരണത്താൽ മുൻ ഡിസിസി പ്രസിഡന്റ് എ.വി ഗോപിനാഥിനെ കോൺഗ്രസ് സസ്പെൻഡ് ചെയ്തതിനെതിരെ സിപിഎം നേതാവ് എ. കെ ബാലൻ. കെ പി സി സിയുടേതായിരുന്നു നടപടി.
ഗോപിനാഥിനെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്, കോൺഗ്രസിൽ നിന്ന് പുറത്താക്കുമെന്നാണ് പറയുന്നത്, രാഷ്ട്രീയമായി ഗോപിനാഥ് ആലോചിക്കട്ടെയെന്ന് എ. കെ ബാലൻ പറഞ്ഞു.
ഗോപിനാഥ് ചെയ്തതിലും ഗുരുതരമായ തെറ്റാണു ഷാഫി പറമ്പിൽ ചെയ്തത്. ഗോപിനാഥ് നേരിട്ട് പറഞ്ഞതിനു നടപടിയെന്നും കാണാമറയത്തിരുന്ന് പറഞ്ഞവർക്കെതിരെ യാതൊരു നടപടിയില്ലെന്നും എ.കെ ബാലൻ കുറ്റപ്പെടുത്തി. ഗോപിനാഥിന് രാഷ്ട്രീയ സംരക്ഷണം നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
ഗോപിനാഥ് മാത്രമല്ല ഇനിയും കേരളത്തിന്റെ പല ഭാഗത്തു നിന്നും പലരും വരുമെന്നും രാഷ്ട്രീയമായി അവർ തീരുമാനമെടുത്താൽ പാർട്ടി പോസിറ്റീവ് ആയ തീരുമാനങ്ങൾ എടുക്കും. അങ്ങനെ വന്ന എല്ലാവർക്കും രാഷ്ടീയ സംരക്ഷണം മാത്രമല്ല നല്ല പദവിയും കൊടുക്കാനാണ് എക്കാലത്തും പാർട്ടി ശ്രമിച്ചിട്ടുള്ളതെന്ന് എ.കെ ബാലൻ കൂട്ടിച്ചേർത്തു.