പാലക്കാട്: കോൺഗ്രസിൽ നിന്ന് രാജിവച്ച മുൻ എംഎൽഎ എ.വി.ഗോപിനാഥ് ബിജെപി വേദിയിൽ. പാലക്കാട്ട് ബിജെപി സംഘടിപ്പിച്ച പൗരപ്രമുഖരുടെ പരിപാടിയിലാണ് അദ്ദേഹം പങ്കെടുത്തത്.
കോൺഗ്രസുമായി ഇടഞ്ഞ നേതാവ് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി പരിപാടിയിലും ഇദ്ദേഹം എത്തിയത്.
കർഷകരുടെ പ്രശ്നങ്ങൾ ഉന്നയിക്കാനാണ് താൻ എത്തിയതെന്ന് ഗോപിനാഥ് പറഞ്ഞു. വികസനത്തിൽ രാഷ്ട്രീയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.