പാലക്കാട് നവകേരളാസദസിൽ പങ്കെടുത്ത കാരണത്താൽ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തതില്‍ പ്രതികരിച്ച് എ.വി ഗോപിനാഥ്. താൻ 2021-ല്‍ പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവച്ചതാണ്. പിന്നെങ്ങനെ തന്നെ പുറത്താക്കുമെന്നാണ് അദ്ദേഹം ചോദിച്ചത്. കോൺഗ്രസ് തന്നെ സസ്പെന്‍ഡ് ചെയ്ത കാര്യം അറിയുന്നത് വാര്‍ത്താ മാധ്യമങ്ങളിലൂടെ ആണ്.
പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചയാളെയാണ് ഇപ്പോള്‍ വീണ്ടും പുറത്താക്കിയിരിക്കുന്നത്. രാജി അംഗീകരിച്ചോ എന്നറിയില്ല. ലോക ചരിത്രത്തിലെ അപൂര്‍വ സംഭവം ആണിത്. തനിക്ക് ചെയ്യാന്‍ തോന്നുന്നത് താന്‍ ചെയ്യും. താന്‍ കോണ്‍ഗ്രസ് അനുഭാവി മാത്രമാണ്.
കെപിസിസി നടപടിയുടെ അറിയിപ്പ് ലഭിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നും ആര് നടപടിയെടുത്താലും കോണ്‍ഗ്രസുകാരനായി തുടരുമെന്നും എ.വി ഗോപിനാഥ് വ്യക്തമാക്കി.