കോട്ടയം: പരസ്ത്രീ ബന്ധം ചോദ്യം ചെയ്ത ഭാര്യയെ ഭർത്താവ് മർദിച്ചതിന് പോലീസ് കേസെടുത്തു. മണർകാട്ടാണ് സംഭവം. മർദനമേറ്റ 40 വയസുകാരിയായ വീട്ടമ്മ ഇന്നലെ ഭർത്താവിനെതിരേ മണർകാട് സ്റ്റേഷനിലെത്തി പരാതി നല്കുകയായിരുന്നു.
ഇവരുടെ പരാതിയിൽ കേസെടുത്ത പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. പ്രേമിച്ച് വിവാഹിതരായ ദന്പതികൾക്ക് രണ്ടു മക്കളുണ്ട്. ഭാര്യയ്ക്ക് ജോലിയുണ്ടെങ്കിലും ഭർത്താവിന് കാര്യമായ ജോലിയില്ല. ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന സംശയമാണ് കുടുംബ ബന്ധത്തിൽ ഉലച്ചിലുണ്ടായത്.