പെണ്‍കുട്ടികളായാല്‍ ഇങ്ങനെ വേണം. പറഞ്ഞുവരുന്നത് നടി അവിക ഘോറിനെക്കുറിച്ചാണ്. തെലുങ്കു സിനിമയിലെ സൂപ്പര്‍നടിയാണ് അവിക. അടുത്തിടെ നടിക്കൊരാള്‍ ഒരു മെസേജ് അയച്ചു. വെറും മെസേജ് അല്ല, അല്പസ്വല്പം ഹോട്ടായ മെസേജ് തന്നെ. തെലുങ്ക് സിനിമയിലെ സൂപ്പര്‍ നായകനാണ് വാട്‌സ്ആപ്പില്‍ തോന്ന്യാസം അയച്ചത്. മെസേജുകള്‍ ആവര്‍ത്തിച്ചതോടെ നടനെ ഒരു പാഠം പഠിപ്പിക്കാന്‍ നടി തീരുമാനിച്ചു.
തെലുങ്കിലെ സൂപ്പര്‍താരങ്ങളെല്ലാം അംഗളായ വാട്‌സാപ്പ് ഗ്രൂപ്പില്‍ അവികയുമുണ്ടായിരുന്നു. തുടരെ തുടരെ മെസേജുകള്‍ വരാന്‍ തുടങ്ങിയപ്പോള്‍ അതിന്റെയെല്ലാം സ്ക്രീന്‍ ഷോട്ടെടുത്ത് ആ ഗ്രൂപ്പില്‍ പോസ്റ്റു ചെയ്യുകയായിരുന്നു. പണി കിട്ടിയ നടനെതിരെ തേജ്, രാകുല്‍, സായ് ധരം തുടങ്ങിയ ഒട്ടേറെ യുവതാരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. ഒരു ചിത്രത്തില്‍ നടന്റെ നായികയായി അഭിനയിച്ച സ്വാതി റെഡി മാത്രമാണ് നടനു പിന്തുണയുമായെത്തിയത്. വാര്‍ത്ത മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ നടന്‍ നാണംകെട്ടെന്നാണ് വിവരം.
ടെലിവിഷന്‍ സീരിയലുകളിലൂടെ ശ്രദ്ധേയായ നടി അവിക ഘോര്‍ ഒന്നിലധികം തെലുങ്ക് ഹിന്ദി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ കന്നട സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് നടി. ബാലിക വധു എന്ന ടിവി സീരിയലിലൂടെയാണ് നടി പ്രേക്ഷക ശ്രദ്ധ നേടുന്നത്. അതില്‍ അവിക അവതരിപ്പിച്ച ആനന്ദി ഏറെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.