തൊടുപുഴ: കഞ്ചാവ് വിൽപ്പന നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു.
തൊടുപുഴ വെങ്ങല്ലൂർ ഗുരുനഗർ താന്നിയ്ക്കാമറ്റം അവിനാഷ് ജോർജി (36)നെയാണ് തൊടുപുഴ സിഐ വി.സി.വിഷ്ണുകുമാറിന്റെ നേതൃത്വത്തിൽ ഇന്നലെ പിടി കൂടിയത്.
ഏതാനും ദിവസം മുൻപ് തൊടുപുഴ മുല്ലയ്ക്കൽ ജംഗ്ഷനിൽ നിന്നും 1.150 കിലോ കഞ്ചാവ് പിടി കൂടിയ കേസിൽ ജോസ് മോൻ, അനന്തു എന്നി യുവാക്കളെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് അവിനാഷാണ് ഇവർക്ക് കഞ്ചാവ് നൽകിയതെന്ന് വ്യക്തമായി. പ്രതി ഒളിവിൽ കഴിയുകയായിരുന്നു.
ഇരുപതോളം കേസുകളിൽ പ്രതിയാണ് ഇയാളെന്ന് സിഐ പറഞ്ഞു.