ഏ​ട്ട​ന്‍റെ ഓ​ർ​മ്മ​ക​ൾ ക​രു​ത്താ​ക്കി മാ​റ്റി അ​വി​ഷ്ണ​യ്ക്ക് മി​ക​ച്ച വി​ജ​യം; കു​ടും​ബം സ​മ​ര രം​ഗ​ത്തി​റ​ങ്ങി​യ​തി​നി​ട​യി​ലാ​ണ് അ​വി​ഷ്ണ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ എ​ഴു​തി​യ​ത്

avishna-win-sslcനാ​ദാ​പു​രം: പാ​ന്പാ​ടി നെ​ഹ്റു എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന ജി​ഷ്ണു പ്ര​ണോ​യി​യു​ടെ കു​ഞ്ഞ​നു​ജ​ത്തി​ക്ക്  എ​സ്എ​സ്എ​ൽ സി ​പ​രീ​ക്ഷ​യി​ൽ മി​ക​ച്ച വി​ജ​യം.​ഏ​ഴ് എ ​പ്ല​സും, ര​ണ്ട് എ ​ഗ്രേ​ഡും ഉ​ൾ​പ്പ​ടെ നേ​ടി​യാ​ണ് അ​വി​ഷ്ണ മി​ക​ച്ച വി​ജ​യം കൈ​പ്പി​ടി​യി​ലൊ​തു​ക്കി​യ​ത്.​

ര​ണ്ടാ​യി​ര​ത്തി പ​തി​നേ​ഴ് ജ​നു​വ​രി ആ​റി​നാ​യി​രു​ന്നു അ​വി​ഷ്ണ​യു​ടെ പ്രി​യ​പ്പെ​ട്ട ഏ​ട്ട​ൻ് ജി​ഷ്ണു പ്ര​ണോ​യി​യെ കോ​ള​ജ് ഹോ​സ്റ്റ​ലി​ലെ കു​ളി​മു​റി​യി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ തൂ​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.​ ജി​ഷ്ണു​വി​ന്‍റെ പോ​സ്റ്റ് മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് അ​ട്ടി​മ​റി​ക്ക​പ്പെ​ട്ട​താ​യി പ​രാ​തി ഉ​യ​രു​ക​യും കേ​സ്സ് അ​ന്വേ​ഷ​ണം എ​ങ്ങു​മെ​ത്താ​താ​വു​ക​യും ജി​ഷ്ണു​വി​ന്‍റെ കു​ടും​ബം സ​മ​ര രം​ഗ​ത്തി​റ​ങ്ങി​യ​തി​നി​ട​യി​ലാ​ണ് അ​വി​ഷ്ണ  എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ എ​ഴു​തി​യ​ത്.​

അ​വി​ഷ്ണ പ​ഠി​ച്ചി​രു​ന്ന വി​ദ്യാ​ല​യ​ത്തി​ലെ അ​ധ്യാ​പ​ക​ൻ ച​ന്ദ്ര​ന്‍റെ മ​ക​ൾ​ക്കൊ​പ്പ​മാ​ണ് പ​രീ​ക്ഷ​ക്ക് പോ​യി​രു​ന്ന​ത്.​ഏ​ട്ട​ന്‍റെ മ​ര​ണം മാ​ന​സി​ക​മാ​യി ത​ള​ർ​ത്തി​യ അ​വി​ഷ്ണ​ക്ക് പ്ര​ചോ​ദ​ന​മാ​യി അ​ധ്യാ​പ​ക​രും ,സു​ഹൃ​ത്തു​ക്ക​ളും ഉ​ണ്ടാ​യി​രു​ന്നു.

Related posts