ന്യൂഡൽഹി: കോവിഡ് ദുരിതാശ്വാസ പാക്കേജ് പ്രകാരം രാജ്യത്തെ എല്ലാവർക്കും 4,000 രൂപ വീതം കേന്ദ്ര സർക്കാർ നൽകുന്നതായി വാട്സ്ആപ്പിലൂടെ വ്യാജ സന്ദേശം.
കൊറോണ കെയർ ഫണ്ട് സ്കീമിന് കീഴിലാണ് സർക്കാർ എല്ലാവർക്കും 4,000 രൂപ നൽകുന്നതെന്ന് വാട്സ്ആപ്പ് സന്ദേശത്തിൽ അവകാശപ്പെടുന്നു.
എന്നാൽ ഇത്തരത്തിൽ ഒരു പദ്ധതിയില്ലെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ അറിയിച്ചു. പ്രചരിക്കുന്നത് വ്യാജ സന്ദേശമാണെന്നും പിഐബി മുന്നറിയിപ്പ് നൽകി.