സി​പി​എം കോ​ട്ട​യം ജി​ല്ലാ സെ​ക്ര​ട്ട​റി എ. ​വി. റ​സ​ൽ അ​ന്ത​രി​ച്ചു

കോ​ട്ട​യം : സി​പി​എം കോ​ട്ട​യം ജി​ല്ലാ സെ​ക്ര​ട്ട​റി എ. ​വി റ​സ​ൽ അ​ന്ത​രി​ച്ചു. അ​ർ​ബു​ദ ബാ​ധി​ത​നാ​യി ചെ​ന്നൈ അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലായിരുന്നു. ശ​സ്‌​ത്ര​ക്രി​യ​യ്ക്ക്‌ ശേ​ഷം വിശ്രമത്തിലിരിക്കേ ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യാ​ണ് അ​പ്ര​തീ​ക്ഷി​ത വി​യോ​ഗം.

ആ​റ്‌ വ​ർ​ഷ​മാ​യി കോ​ട്ട​യം ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു. സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന വി. ​എ​ൻ. വാ​സ​വ​ൻ നി​യ​മ​സ​ഭാം​ഗ​മാ​യ​തോ​ടെ​യാ​ണ് റ​സ​ലി​നെ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി ആ​ദ്യം തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഡി​വൈ​എ​ഫ്‌​ഐ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റും കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗ​വും ഏ​ഴു​വ​ർ​ഷം ജി​ല്ലാ സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്നു.

1981 മു​ത​ൽ സി​പി​ഐ എം ​അം​ഗ​മാ​യ ഇദ്ദേഹം ക​ഴി​ഞ്ഞ 28 വ​ർ​ഷ​മാ​യി ജി​ല്ലാ ക​മ്മി​റ്റി അം​ഗ​മാ​ണ്. ഒ​ന്ന​ര ദ​ശാ​ബ്ദ​ത്തി​ലേ​റെ​യാ​യി സെ​ക്ര​ട്ട​റി​യ​റ്റി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു. 13 വ​ർ​ഷം ച​ങ്ങ​നാ​ശേ​രി ഏ​രി​യ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. സി​ഐ​ടി​യു ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യും നേ​തൃ​രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. ച​ങ്ങ​നാ​ശേ​രി തെ​ങ്ങ​ണ ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ അ​ഡ്വ. എ. ​കെ. വാ​സ​പ്പ​ന്‍റെ​യും പി. ​ശ്യാ​മ​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ- ബി​ന്ദു. മ​ക​ൾ- ചാ​രു​ല​ത. മ​രു​മ​ക​ൻ- അ​ല​ൻ ദേ​വ്.

 

Related posts

Leave a Comment