47-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. മികച്ച നടനായി വിനായകനെയും നടിയായി രജീഷയെയും തെരഞ്ഞെടുത്തു

vinayakan

കോട്ടയം : 47-ാമത് കേരള  സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. മകിച്ച സംവിധായകനായി വിധു  വിന്‍സെന്റിനെ തെരഞ്ഞെടുത്തു. ചിത്രം (മാന്‍ഹോള്‍). കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് പി.കെ വിനായകനെ മികച്ച നടനായി തെരഞ്ഞെടുത്തു. നടിയായി രജീഷയെയും തെരഞ്ഞെടുത്തു. സിനിമ അനുരാഗ കരിക്കിന്‍വെളളം. മികച്ച സ്വഭാവനടനായി മണികണ്ഠനാ ചാരിയെ തെരഞ്ഞെടുത്തു.(കമ്മട്ടിപ്പാടം).  മികച്ച സ്വഭാവ നടിയായി കഞ്ചന പി.കെ(ഓലപ്പീപ്പി) യും തെരഞ്ഞെടുത്തു. മികച്ച പിന്നണി ഗായകന്‍ സൂരജ്.

മികച്ച ബാലതാരം ചേതന്‍(ഗപ്പി), മികച്ച കഥാകൃത്ത് സലിം കുമാര്‍, മികച്ച ഗാനരചയിതാവ് ഒ.എന്‍.വി,(കാംബോജി), മികച്ച ഗായിക കെ.എസ്.ചിത്ര(കാംബോജി), സംഗീത സംവിധാനം എം.ജയചന്ദ്രന്‍, മികച്ച പശ്ചാതല സംഗീതം വിജയ്(ഗപ്പി),  മികച്ച ചിത്രം (മാന്‍ഹോള്‍),  മികച്ച ഛായാഗ്രാഹകന്‍ എം.ജി രാധാകൃഷ്ണൻ( കാടുപൂക്കുന്ന  നേരം).

നല്ല നടനുള്ള അവാര്‍ഡ് കിട്ടിയതില്‍ സന്തോഷമുണ്ടെന്നും, ആഗ്രഹമുണ്ടായിരുന്നു എന്നാല്‍ അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നില്ലെന്നും വിനായകന്‍.  സംവിധായകന്‍ രാജീവ് രവിക്കും നിര്‍മ്മാതാവിനും നന്ദി പറഞ്ഞ് വിനായകന്‍. മരണം വരെ അഭിനയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related posts