കൊച്ചി: ഡിജിറ്റൽചാനൽ സാങ്കേതികവിദ്യയുടെ മികവുറ്റ ഉപയോഗത്തിനുള്ള അവാർഡ് ഫെഡറൽ ബാങ്ക് നേടി. ഐബിഎ ബാങ്കിംഗ് ടെക്നോളജി കോണ്‍ഫറൻസ്, എക്സ്പോ ആൻഡ് അവാർഡ്സ് 2017ൽ ചെറുകിട ബാങ്കുകളുടെ വിഭാഗത്തിലാണ് പുരസ്കാരം.
ഉപയോക്താക്കൾക്കും മറ്റും ബാങ്കിംഗ് അനുഭവം മികവുറ്റതാക്കാനായി സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുകയെന്ന ബാങ്കിന്റെ ശ്രമങ്ങൾക്കുള്ള അംഗീകാരം കൂടിയാണ് ഈ അവാർഡ്.മുംബൈയിൽ നടന്ന ചടങ്ങിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഡെപ്യൂട്ടി ഗവർണർ വിരാൽ ആചാര്യയാണ് ബാങ്കിന് അവാർഡ് സമ്മാനിച്ചത്.
ഫെഡറൽ ബാങ്ക് ചീഫ് ജനറൽ മാനേജറും നെറ്റ്വർക്ക്2 മേധാവിയുമായ ഡി. സന്പത്ത്, ജനറൽ മാനേജരും മുംബൈ സോണ്‍ മേധാവിയുമായ കെ.കെ. അജിത് കുമാർ, സീനിയർ മാനേജർ എബി അബ്രഹാം, മാനേജർ മനോജ് ഫ്രാൻസിസ്, ഐസിഐസിഐ ബാങ്ക് എംഡിയും സിഇഒയുമായ ചാന്ദ കൊച്ചാർ, പത്മവിഭൂഷണ്‍ ഡോ. രഘുനാഥ് മഷേൽക്കർ, മൈക്രോസോഫ്റ്റ് ഇന്ത്യ ജനറൽ മാനേജർ പീറ്റർ ഗാർടെൻബെർഗ് എന്നിവർ സന്നിഹിതരായിരുന്നു.