എറണാകുളത്തായിരുന്നു അങ്ങ് വാനക്കോണിൽ എന്നു തുടങ്ങുന്ന പാട്ടിന്റെ റിക്കാർഡിംഗ്. അവിടെ ചെന്നപ്പോഴാണ് സിനിമയുടെ പേര് അജയന്റെ രണ്ടാം മോഷണം എന്നാണെന്നും സിനിമ ത്രീഡി ആണെന്നുമൊക്കെ അറിയുന്നത്.
പിന്നെ പാട്ടിലെ സന്ദര്‍ഭങ്ങളെ കുറിച്ചും വിശദമാക്കി തന്നു. ഫീല്‍ വേണമെന്നും പറഞ്ഞു. അങ്ങനെയാണ് പാടിയത്. പാടുന്ന സമയത്ത് എനിക്കും സങ്കടം വന്നു. പ്രത്യേകിച്ച് നീ നടന്നുപോകുമാ, കൈവിരല്‍ പിടിക്കുവാന്‍ കൂടെയാരിനി എന്നൊക്കെയുള്ള വരികൾ. ആ വരികളൊക്കെ എന്ത് രസമാണ്.
എന്തൊരു ഫീലാണ്. അത്രയും അര്‍ഥമുള്ള വരികൾ. ആ വരികളൊക്കെ കേള്‍ക്കുമ്പോള്‍ ശരിക്കും സങ്കടം വരും. എന്തായാലും ആ പാട്ടിന്റെ ഫീല്‍ ഉള്‍ക്കൊണ്ട് പാടാന്‍ പറ്റിയെന്ന സന്തോഷമുണ്ട്. ആളുകള്‍ ഓരോ പാട്ടും നെഞ്ചിലേറ്റുന്നത് തന്നെയാണ് ഏറ്റവും വലിയ സന്തോഷം. ഏതൊരു അവാര്‍ഡിനേക്കാളും വലുതാണത്. -വൈക്കം വിജയലക്ഷ്മി