വിവാഹം എങ്ങനെ വ്യത്യസ്തമാക്കമെന്നാണ് വധു-വരന്മാരുടെ ചിന്ത.
വിവഹത്തിനുള്ള വസ്ത്രം, വിവാഹവേദിയിലേക്കുള്ള വരവ്, വിവാഹത്തോടനുബന്ധിച്ചുള്ള പാർട്ടി തുടങ്ങിയ പല കാര്യങ്ങളും വ്യത്യസ്തമായി അവതരിപ്പിക്കാൻ ഇവർ ശ്രമിക്കാറുണ്ട്.
ഇത്തരത്തിൽ വിവാഹ വസ്ത്രത്തിൽ വ്യത്യസ്തത നടത്തി ഗിന്നസ് റിക്കാർഡിൽ ഇടംനേടിയിരിക്കുകയാണ് ഒരു യുവതി.
സൈപ്രസ് സ്വദേശിയായ മരിയ പരസ്കേവ എന്ന യുവതിയാണ് ഇന്ന് വരെ ഒരു വധുവും ധരിക്കാത്ത അത്രയും നീളമുള്ള ശിരോവസ്ത്രം ധരിച്ച് റിക്കാർഡ് നേടിയത്.
6962.6 മീറ്ററാണ് (ഏകദേശം 6.96 കിലോമീറ്റർ) മരിയയുടെ ശിരോവവസ്ത്രത്തിന്റെ നീളം. അതായിത് 63 അമേരിക്കൻ ഫുട്ബോൾ ഫീൽഡുകളുടെ നീളം!
ഗ്രീസിലെ ഒരു കമ്പനിയാണ് മൂന്നുമാസം കൊണ്ട് ഈ ശിരോവസ്ത്രം നിർമിച്ചത്. 34,000 രൂപയുടെ വസ്തുക്കളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.
തുടർന്ന് അവർ തന്നെ മരിയയുടെ വീട്ടിലെത്തി വസ്ത്രം കൈമാറുകയായിരുന്നു അവർ. ശിരോവസ്ത്രം ധരിച്ചുള്ള മരിയ പരസ്കേവയുടെ വീഡിയോ കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്.
30 വേളണ്ടിയർമാർ ആറു മണിക്കൂറെടുത്താണ് ഈ ശിരോവസത്രം മുഴുവനായി വിവാഹ വേദിയിലെത്തിച്ചത്.