ഹൈദരാബാദ്: റിക്കാര്‍ഡുകള്‍ തകര്‍ത്ത് ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന് മുന്നേറുന്നു. ടെസ്റ്റില്‍ ഏറ്റവും വേഗമേറിയ 250 വിക്കറ്റ് നേട്ടക്കാരനെന്ന റിക്കാര്‍ഡ് ഇനി മുതല്‍ അശ്വിനു സ്വന്തം. ഓസ്ട്രേലിയൻ പേസ് ഇതിഹാസം ഡെനിസ് ലിലിയുടെ റിക്കാര്‍ഡാണ് അശ്വിന് തിരുത്തിയത്. 250 വിക്കറ്റിലെത്താന് അശ്വിന് വേണ്ടിവന്നത് 45 കളികള്‍.
ലിലിയെക്കാള്‍ മൂന്നു മത്സരം കുറവ്. കഴിഞ്ഞ വര്‍ഷം 12 കളിയില്‍ 72 വിക്കറ്റ് വീഴ്ത്തിക്കൊണ്ട് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരമായി. ബംഗ്ലാദേശിനെതിരേയുള്ള ടെസ്റ്റിന്റെ നാലാം ദിനം മുഷ്ഫിഖര്‍ റഹീമിന്റെ വിക്കറ്റ് വീഴ്ത്തിക്കൊണ്ട് അശ്വിന് റിക്കാര്‍ഡ് സ്വന്തമാക്കിയത്. സെപ്റ്റംബറില്‍ ന്യൂസിലന്ഡിനെതിരേ നടന്ന ആദ്യ ടെസ്റ്റില്‍ വിക്കറ്റ് വീഴ്ത്തിക്കൊണ്ടാണ് 200 വിക്കറ്റ് കടന്നത്.