മുംബൈ: ലയനത്തിലൂടെ വളരേണ്ട സാഹചര്യം ആക്സിസ് ബാങ്കിനില്ലെന്ന് സിഇഒ ഷിഖ ശർമ. അതുകൊണ്ടുതന്നെ ആരുമായും ലയനചർച്ചകൾ നടത്തിയിട്ടില്ലെന്നും അവർ പറഞ്ഞു. കഴിഞ്ഞ ആഴ്ച കോട്ടക് മഹീന്ദ്രയുമായി ലയനത്തിനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു അവർ.
കോട്ടക്കുമായുള്ള ലയനവാർത്തകൾ മറ്റു സ്വകാര്യ ബാങ്കുകൾക്ക് ആക്സിസിന്റെ ഓഹരികൾ വാങ്ങാൻ താത്പര്യമുണ്ടാക്കി. എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക്, ഇൻഡസ് ഇൻഡ് തുടങ്ങിയ ബാങ്കുകൾ താത്പര്യമറിയിച്ചിരുന്നു.