റായ്ഗഡ്: ഛത്തീസ്ഗഡിൽ ആക്സിസ് ബാങ്കിന്റെ ശാഖയിൽ മോഷണം. റായ്ഗഡിലെ ജഗത്പുർ ശാഖയാണു കൊള്ളയടിച്ചത്. ഏഴ് കോടിയോളം രൂപയും ഒന്നരക്കോടിയുടെ പണയസ്വർണവുമാണു കവർന്നത്. ഇന്നലെ രാവിലെ 9.30നായിരുന്നു സംഭവം.
ആയുധങ്ങളുമായി എത്തിയ സഘം ജീവനക്കാരെ ഒരു മുറിയിൽ ബന്ദിയാക്കിയാണ് കവർച്ച നടത്തിയത്. സംഭവത്തിൽ ബാങ്ക് മാനേജർക്ക് പരിക്കേറ്റു.
മോഷണത്തിനിടെ മാനേജരുടെ കാലിൽ മൂർച്ചയേറിയ ആയുധം കൊണ്ട് അടിക്കുകയായിരുന്നു. തടർന്ന് പണവും സ്വർണവുമായി പ്രതികൾ ഓടി രക്ഷപ്പെട്ടു. പരിക്കേറ്റ മാനേജരെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.