17 വയസുള്ള പെണ്‍കുട്ടിയെ കഴിഞ്ഞ 15 ദിവസമായി കാണാനില്ല! അയല്‍വാസിയായ യുവാവിന് മുട്ടന്‍പണി

രാ​ജ​കു​മാ​രി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ കൂ​ടെ താ​മ​സി​പ്പി​ച്ച യു​വാ​വി​നെ​തി​രേ കേ​സെ​ടു​ത്തു.

പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടു​കാ​രു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണ് ചേ​രി​യാ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ചേ​രി​യാ​റി​ൽ 17 വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​യെ ക​ഴി​ഞ്ഞ 15 ദി​വ​സ​മാ​യി വീ​ട്ടി​ൽ​നി​ന്നും കാ​ണാ​താ​യി​രു​ന്നു.

ഇ​തേ​ത്തു​ട​ർ​ന്ന് പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ർ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കു​ട്ടി​യെ അ​യ​ൽ​വാ​സി​യാ​യ യു​വാ​വി​നൊ​പ്പം ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് ഇ​രു​വ​രേ​യും ബ​ന്ധു​ക്ക​ൾ സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​ക്കി.

കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ യു​വാ​വി​നെ റി​മാ​ൻ​ഡ് ചെ​യ്തു. പെ​ണ്‍​കു​ട്ടി​യു​ടെ സം​ര​ക്ഷ​ണം ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി​യെ ഏ​ൽ​പ്പി​ച്ചു.

വ​യോ​ധി​ക​യെ പീ​ഡി​പ്പി​ച്ച പ്ര​തി പി​ടി​യി​ൽ

ചെ​റു​തോ​ണി: വ​യോ​ധി​ക​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​യെ ക​ഞ്ഞി​ക്കു​ഴി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

മ​ന​യ​ത്ത​ടം മ​ല​യാ​റ്റി​ൽ ജോ​യി ജോ​സ​ഫ് (46) ആ​ണ് പി​ടി​യി​ലാ​യ​ത്. ഒ​രാ​ഴ്ച മു​ൻ​പ് ഭ​ർ​ത്താ​വും മ​ക​നും പു​റ​ത്തു​പോ​യ സ​മ​യ​ത്ത് വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി 62കാ​രി​യെ ഇ​യാ​ൾ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ക​ഞ്ഞി​ക്കു​ഴി സി​ഐ സാം ​ജോ​സ്, എ​സ്ഐ​മാ​രാ​യ അ​ജ​യ​കു​മാ​ർ, ജോ​ഷി, സ​ലിം, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ഷാ​ജു എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment