കേരളാതീരം വിട്ട് ചാള,  കിട്ടുന്നതാകട്ടെ വിലകുറവുള്ള അയല മാത്രം;  ചെ​റു​വ​ള്ള​ങ്ങ​ളു​മാ​യി ക​ട​ലി​ൽ പോ​കു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ കഷ്ടപ്പാടിൽ


അ​ജി​ൽ നാ​രാ​യ​ണ​ൻ
തൃ​ശൂ​ർ: ക​ട​ലി​ൽനി​ന്ന് മ​ട​ങ്ങി​യെ​ത്തു​ന്ന വ​ള്ള​ങ്ങ​ളി​ൽ മീ​ൻ തീ​രെ​യി​ല്ല. കി​ട്ടു​ന്ന​തു താ​ര​ത​മ്യേ​ന വി​ല കു​റ​ഞ്ഞ അ​യ​ല മാ​ത്ര​വും. മ​ത്സ്യ​ല​ഭ്യ​ത നന്നേ കു​റഞ്ഞതോടെ ക​ഷ്ട​പ്പാ​ടി​ലാ​യി​രി​ക്കു​ക​യാ​ണ് ചെ​റു​വ​ള്ള​ങ്ങ​ളു​മാ​യി ക​ട​ലി​ൽ പോ​കു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ.

മു​ൻവ​ർ​ഷ​ങ്ങ​ളു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​ന്പോ​ൾ മ​ത്സ്യ​ല​ഭ്യ​ത 60 ശ​ത​മാ​നം കു​റ​ഞ്ഞ​താ​യി അ​ഴീക്കോ​ട് ഹാ​ർ​ബ​റി​ലെ തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു.ചാ​ള(മത്തി), ആ​വോ​ലി, അ​യ​ല, ചൂ​ര​ക്ക​ണ്ണി എ​ന്നി​വ​യു​മാ​യി ബോ​ട്ടു​ക​ൾ അ​ടു​ത്തി​രു​ന്ന ഹാ​ർ​ബ​റി​ൽ ഇ​പ്പോ​ൾ കൂ​ടു​ത​ലാ​യും കി​ട്ടു​ന്ന​ത് അ​യ​ല മാ​ത്രം.

ചെ​റി​യ അ​യ​ല കി​ലോ​യ്ക്ക് 50-60 രൂ​പ​യാ​ണ് ഇ​പ്പോ​ൾ ലേ​ലവി​ല.അ​ഴീ​ക്കോ​ട് ഹാ​ർ​ബ​റി​ൽനി​ന്ന് ക​ട​ലി​ലി​റ​ങ്ങി​യ 35 വ​ള്ള​ങ്ങ​ളി​ൽ ആ​റു വ​ള്ള​ങ്ങ​ൾ​ക്കൊ​ഴി​കെ ആ​ർ​ക്കും ചൊ​വ്വാ​ഴ്ച മീ​ൻ കി​ട്ടി​യി​ല്ല.

കിട്ടിയതി​ൽതന്നെ ഒ​രു വ​ള്ള​മൊ​ഴി​കെ​യു​ള്ള​വ​ർ​ക്കെ​ല്ലാം അ​യ​ല​യാ​ണ് കി​ട്ടി​യ​ത്. അന്നു മാ​ത്ര​മ​ല്ല മു​ൻ ദി​വ​സ​ങ്ങ​ളി​ലും സ​മാ​ന​മാ​യി​രു​ന്നു അ​വ​സ്ഥ. ഓ​ണ​ക്കാ​ല​ത്തു ച​ത​യ ദി​വ​സം മാ​ത്ര​മാ​ണ് എ​ല്ലാ വ​ള്ള​ങ്ങ​ൾ​ക്കും മീ​ൻ കി​ട്ടി​യത്.

ഒ​രു വ​ള്ള​ത്തി​നു മാ​ത്രം ചൊ​വ്വാ​ഴ്ച പ​ര​വ​യും(​വെ​ള്ള​ടു) പ​ല്ലി​ക്കോ​ര​യും ല​ഭി​ച്ചു. കി​ലോ 250 രൂ​പ​യ്ക്കാ​ണ് പ​ര​വ ലേ​ല​ത്തി​ൽ പോ​യ​ത്. പ​ല്ലി​ക്കോ​ര​യ്ക്ക് 200 രൂ​പവ​രെ കി​ട്ടി.

ഒ​രു​കാ​ല​ത്തു സു​ല​ഭ​മാ​യി​രു​ന്ന ചാ​ള​യു​ടെ ല​ഭ്യ​ത നന്നേ കു​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് ന​മ്മു​ടെ തീ​ര​പ്ര​ദേ​ശ​ത്താ​കെ. ത​മി​ഴ്നാ​ട് തീ​ര​ത്തുനി​ന്നാ​ണ് ഇ​പ്പോ​ൾ ചാ​ള കൂ​ടു​ത​ലാ​യി കി​ട്ടു​ന്ന​ത്.

വെ​ള്ള​ത്തി​ന്‍റെ ചൂ​ട് വ​ർ​ധി​ച്ച​തും പു​ലി​മു​ട്ടു​ക​ൾ വ​ന്ന​തു​മെ​ല്ലാ​മാ​ണ് ചാ​ള തീ​രംവി​ടാ​നു​ള്ള കാ​ര​ണ​മാ​യി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

Related posts

Leave a Comment