മത്സ്യത്തിനും കടുത്തക്ഷാമംതന്നെ. എത്തുന്നവയ്ക്കാകട്ടെ അമിതവിലയും. പലയിടങ്ങളിലും ഒരു കിലോ അയലയ്ക്ക് 500 രൂപയാണ് വില. കഴിഞ്ഞവര്‍ഷം മത്സ്യത്തിന് കടുത്ത ക്ഷാമം നേരിട്ടപ്പോള്‍ പോലും അയലയ്ക്ക് കിലോയ്ക്ക് 350 രൂപ വരെയായിരുന്നു വില.
ലോക്ക് ഡൗണിനുമുമ്പ് കിലോയ്ക്ക് 150 രൂപയായിരുന്നു അയലയുടെ വില.
അയക്കൂറയ്ക്ക് 600 മുതല്‍ 800 രൂപ വരെയാണ് ഈടാക്കുന്നത്. വളര്ത്തുചെമ്മീനിനാകട്ടെ കിലോയ്ക്ക് 600 രൂപ നല്‍കണം. മത്തി എവിടെയും കാണാനില്ല. മുള്ളനുപോലും കിലോയ്ക്ക് 400 രൂപ കൊടുക്കണം.
ബീഫും മട്ടണും കിട്ടാനില്ല. കോഴിക്ക് ഇപ്പോഴും കിലോയ്ക്ക് 80 രൂപ മുതല്‍ 100 രൂപ വരെയാണ് കിലോയ്ക്ക് വില.