പെ​ണ്‍​കു​ട്ടി​യു​ടെ നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ അ​യ​ല്‍​വാ​സി​ക​ളെ ക​ണ്ട് അയാള്‍…! ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ന്‍ ച​മ​ഞ്ഞ് വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച യു​വാ​വ് പി​ടി​യി​ല്‍

പാ​റ​ശാ​ല: ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ന്‍ ച​മ​ഞ്ഞ് വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച യു​വാ​വ് പി​ടി​യി​ല്‍ . ക​ന്യാ​കു​മാ​രി അ​ട​യ്ക്കാ​ക്കു​ഴി മ​ങ്കു​ഴി പു​ത്ത​ന്‍ വീ​ട്ടി​ല്‍ ആ​ഭി​ലാ​ഷ് ബെ​ര്‍​ലി​ന്‍ (39) നെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ 29ന് ​സ്കൂ​ള്‍ ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്കു വ​രു​ക​യാ​യി​രു​ന്ന വി​ദ്യാ​ര്‍​ഥി​നി​യെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ന്നെ​ന്ന് പ​റ​ഞ്ഞ് പി​ന്തു​ട​ര്‍​ന്ന് വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു.

പെ​ണ്‍​കു​ട്ടി​യു​ടെ നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ അ​യ​ല്‍​വാ​സി​ക​ളെ ക​ണ്ട് പ്ര​തി ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

പോ​ലീ​സ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് പ്ര​തി​യെ തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു.

പാ​റ​ശാ​ല സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പ​ക്ട​ര്‍ കെ.​ഹേ​മ​ന്ത്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ​ബ് ഇ​ന്‍​സ്പ​ക്ട​ര്‍​മാ​രാ​യ സ​ജി, ബാ​ലു, ഷ​റ​ഫു​ദ്ദി​ന്‍, സി​പി​ഒ മാ​രാ​യ സാ​മ​ന്‍ , ബൈ​ജു എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യി​ത്.

പ്ര​തി​യെ ഇ​ന്ന് നെ​യ്യാ​റ്റി​ന്‍​ക​ര കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Related posts

Leave a Comment